മേക്കപ്പ് മാനോടൊപ്പം കാവ്യ, ഈ പുഞ്ചിരി ഒരിക്കലും മതിയാകില്ല എന്ന് മേക്കപ്പ് മാൻ

ജനപ്രിയ നടന്‍ ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കാവ്യ മാധവന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മകള്‍ കൂടി പിറന്നതോടെ കാവ്യ ഉടനെ ഒന്നും സിനിമയിലേക്ക് ഇല്ലെന്നാണ് സൂചന. പൊതുവേദികളില്‍ അങ്ങനെ പ്രത്യക്ഷപ്പെടാറില്ലായിരുന്നെങ്കിലും…

kavya-madhavan-with-make-up

ജനപ്രിയ നടന്‍ ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കാവ്യ മാധവന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മകള്‍ കൂടി പിറന്നതോടെ കാവ്യ ഉടനെ ഒന്നും സിനിമയിലേക്ക് ഇല്ലെന്നാണ് സൂചന. പൊതുവേദികളില്‍ അങ്ങനെ പ്രത്യക്ഷപ്പെടാറില്ലായിരുന്നെങ്കിലും ഇപ്പോള്‍ ദിലീപും കാവ്യയും സജീവമായി എത്തി കൊണ്ടിരിക്കുകയാണ്. അടുത്തിടെ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ ദിലീപിന്റെയും കാവ്യയുടെയും വീഡിയോ അതിവേഗം വൈറലായിരുന്നു. ദിലീപ് എന്തോ കാതില്‍ പറയതുന്നത് കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഇപ്പോഴിതാ കാവ്യയുടെ ചില പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യത്തിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

kavya-madhavan-with-make-up

നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാവ്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘സൂര്യ പ്രകാശം പോലെയുള്ള ഈ ചിരി ഒരിക്കലും മതിയാകില്ല’ എന്ന ക്യാപ്ഷനോടെയായിരുന്നു ഉണ്ണി ചിത്രം പങ്കുവെച്ചത്. കാവ്യയ്‌ക്കൊപ്പം നടി മീര നന്ദനും ഉണ്ടായിരുന്നു. മൂന്ന് പേരും നില്‍ക്കുന്ന ചിത്രവും ഉണ്ണി പുറത്ത് വിട്ടിരുന്നു.

kavya-madhavan-with-make-up

വര്‍ഷങ്ങളായി കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി ഉണ്ണി കൂടെയുണ്ട്. ദിലീപ്-കാവ്യ വിവാഹത്തോടെയാണ് ഉണ്ണിയെ എല്ലാവരും തിരിച്ചറിയുന്നത്. കാവ്യ ആഗ്രഹിച്ചത് പോലെ വിവാഹ ദിവസം സിംപിള്‍ മേക്കപ്പിലൂടെ സുന്ദരിയാക്കാന്‍ ഉണ്ണിയ്ക്ക് കഴിഞ്ഞിരുന്നു. ഇതോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റും വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോള്‍ മലയാളത്തിലെ ഒട്ടുമിക്ക നടിമാര്‍ക്കും മേക്കപ്പ് ചെയ്യുന്നത് ഉണ്ണി പിഎസ് ആണ്.