പ്രതിപട്ടികയിൽ നടി കാവ്യ മാധവനും ഉണ്ടാകില്ല, തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു റിപ്പോർട്ട്!!

നടിയെ അക്ക്രമിച്ച കേസ് ഇനിയും തുടരന്വേഷണം ഉണ്ടാകില്ല, കൂടതെ നടി കാവ്യാ മാധവനും പ്രതിസ്ഥാനത്തുണ്ടാകില്ല. ഇതിൽ താരത്തിനും നേരത്തെ പങ്കുണ്ടെന്നും ഉള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ തെളിവുകൾ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ പ്രതിപട്ടികയിൽ നിന്നും…

നടിയെ അക്ക്രമിച്ച കേസ് ഇനിയും തുടരന്വേഷണം ഉണ്ടാകില്ല, കൂടതെ നടി കാവ്യാ മാധവനും പ്രതിസ്ഥാനത്തുണ്ടാകില്ല. ഇതിൽ താരത്തിനും നേരത്തെ പങ്കുണ്ടെന്നും ഉള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ തെളിവുകൾ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ് കാവ്യയെ. അതെ സമയം ഹൈ കോടതയിൽ വരെ പരാമർശം ഉണ്ടായിട്ടും അഭിഭാഷകരെ ചോദ്യം ചെയ്യാതെ തന്നെയാണ് പ്രതിസ്ഥാനത്തു നിന്നും മാറ്റിയത്. മുൻ ക്രൈം ബ്രാഞ്ച് സംഘം ആരോപിച്ചിരുന്നു അഭിഭാഷകർ കേസ് അട്ടിമറിക്കാൻ ശ്രെമിച്ചു എന്ന്.


എന്നാൽ ദിലീപിന്റെ സുഹൃത്തു ശരത് ഇനിയും പ്രതിയപട്ടികയിൽ ഉണ്ടാവും. ഇയാൾക്കുള്ള കുറ്റാരോപണം തെളിവുകൾ നശിപ്പിക്കുകയും, ഒളിപ്പിക്കയും ചെയ്യ്തതിന്റെ പേരിലാണ്. കേസിൽ അറസ്റ്റിലായ ശരത് ആണ് വി ഐ പി എന്ന് അന്വേഷണ സംഘം കണ്ടു പിടിച്ചത്, നടിയെ അക്രമിച്ചുള്ള ചിത്രങ്ങൾ ഇയാളാണ് ദിലിപിന്റെ വീട്ടിൽ എത്തിച്ചത്. കുറ്റപത്രം ഈ മാസം മുപ്പത്തിയൊന്നിന്അന്വേഷണ സംഘം സമർപ്പിക്കാൻ പോകുന്നത്. ഈ അന്വേഷണ സംഘത്തിന് പിന്നിലായി രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. അതുപോലെ ദിലീപിന്റെ ജാമ്യം ക്യാൻസൽ ചെയ്യാനുള്ള തെളിവുകൾ ഉണ്ടെങ്കിൽ ഈ മാസം ഇരുപത്തിയാറിനു ഹാജരാക്കണം എന്നാണ് കോടതിയുടെ നിർദേശം.


ജാമ്യം ക്യാൻസൽ ചെയ്യാനുള്ള കാരണങ്ങൾ തെളിവ് സഹിതം കോടതിയിൽ ഹാജരാക്കണം യെന്നാണ് കോടതി വ്യക്ത്മാക്കി അതിനു ശേഷം മാത്രമേ വാദം കേൾക്കു, പ്രതിയുടെ ജാമ്യം അനുവദിക്കുന്നതും, തള്ളുന്നതും തമ്മിലുള്ള വത്യാസം കോടതി ചൂണ്ടി കാട്ടുകയും ചെയ്യ്തു. ഒരിക്കൽ ജാമ്യം അനുവദിച്ചാൽ ജാമ്യം റദ്ക്കാനുള്ള കാരണം ഉണ്ടെങ്കിൽ വ്യക്തമായ തെളിവുകളും ഹാജരാക്കണം എന്നും കോടതി ചൂണ്ടി കാട്ടി.