ഒന്നിനെ കുറിച്ചും ഒരു ധാരണയും ഉണ്ടായിരുന്നില്ല, പോകുന്ന പോലെ പോകട്ടെ എന്ന ഭാവമായിരുന്നു എനിക്ക്-കാവ്യമാധവന്‍

കാവ്യമാധവനെന്നാല്‍ ശാലീന സൗന്ദര്യം എന്നാണ് അര്‍ത്ഥം. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമുള്ള കാവ്യയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. നിശാല്‍ ചന്ദ്രയെന്ന ബിസിനസുകാരനുമായി വിവാഹം കഴിച്ചുവെങ്കിലും അത് വിജയിച്ചില്ല. വിവാഹമോചനം നടത്തിയ ശേഷം വീണ്ടും കാവ്യ…

കാവ്യമാധവനെന്നാല്‍ ശാലീന സൗന്ദര്യം എന്നാണ് അര്‍ത്ഥം. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമുള്ള കാവ്യയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. നിശാല്‍ ചന്ദ്രയെന്ന ബിസിനസുകാരനുമായി വിവാഹം കഴിച്ചുവെങ്കിലും അത് വിജയിച്ചില്ല. വിവാഹമോചനം നടത്തിയ ശേഷം വീണ്ടും കാവ്യ അഭിനയത്തില്‍ സജീവമാകുകയായിരുന്നു. പിന്നീട് നടന്‍ ദിലീപുമായി രണ്ടാം വിവാഹം കഴിച്ച് ഇപ്പോള്‍ വീട്ടമ്മയായി കഴിയുകയാണ്. കാവ്യ മുടി മുറിച്ചതിനെ കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

കാവ്യയുടെ വാക്കുകള്‍,

ഇത് വലിയ നിരാശയാണ് പ്രേക്ഷകര്‍ക്കിടെയില്‍ ഉണ്ടാക്കിയത്. പൊതുവേ ഒരു പാവം കുട്ടി ഇമേജാണ് എനിക്ക്. പക്ഷെ ഞാന്‍ അത്ര പാവം ഒന്നുമല്ല. എത്രമാത്രം ബോള്‍ഡാണ് എന്നറിയില്ല. പക്ഷെ കാര്യങ്ങളില്‍ വ്യക്തമായ ധാരണയുള്ള ആളാണ് ഞാന്‍. മുന്‍പ് പക്ഷെ അങ്ങനെ ഒന്നിനെ കുറിച്ചും ഒരു ധാരണയും ഉണ്ടായിരുന്നില്ല.പോകുന്ന പോലെ പോകട്ടെ എന്ന ഭാവമായിരുന്നു. ഞാന്‍ മുടി മുറിച്ചത് ഫാഷന് വേണ്ടിയല്ല . മുടി പോയത് സങ്കടമുള്ള കാര്യമാണ്. എന്നില്‍ ചേരുന്ന മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, പലര്‍ക്കും അത് ഇഷ്ടമാകണം എന്നില്ല. മുടി പോയത് എനിക്ക് വലിയ വിഷമം ഉള്ള കാര്യമാണ്. മുടി പോയതോടെ ഇഷ്ടം കുറഞ്ഞു, ഐശ്വര്യം കുറഞ്ഞു എന്നൊക്കെ അമ്മമാര്‍ പറയാറുണ്ട്.
പക്ഷെ ഞാന്‍ മനപൂര്‍വം മുറിച്ചതല്ല. മുടി പോയപ്പോള്‍ അത് ഭംഗിയായി വെട്ടിയിടാം എന്ന് കരുതിയാണ്. ട്രെന്‍ഡിയായി ഇരിക്കാനൊന്നും എനിക്ക് പറ്റില്ല. ചേരുന്ന മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ മടിയില്ല.