കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, തുറന്ന് പറഞ്ഞ് കാവ്യ മാധവന്‍

മലയാളികളുടെ പ്രിയനടിയാണ് കാവ്യ മാധവന്‍. ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്കെത്തിയ കാവ്യ വിവാഹശേഷം താത്കാലികമായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച കാവ്യയെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. കാവ്യയുടെ…

മലയാളികളുടെ പ്രിയനടിയാണ് കാവ്യ മാധവന്‍. ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്കെത്തിയ കാവ്യ വിവാഹശേഷം താത്കാലികമായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച കാവ്യയെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. കാവ്യയുടെ മലയാളിത്തമുള്ള മുഖവും നിഷ്‌കളങ്കമായ സംസാരവും തന്നെയാണ് കാവ്യയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കുന്നതും.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് കാവ്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വിവാഹമെന്നത് ഒരു ലോട്ടറി ടിക്കറ്റ് പോലെയാണെന്നും, നല്ലത് കിട്ടുന്നവര്‍ ഭാഗ്യവാന്മാരാണെന്നും കാവ്യ പറഞ്ഞു. മാത്രമല്ല, കുട്ടികളെ വലിയ ഇഷ്ടമാണെന്ന് പറഞ്ഞ കാവ്യ കല്യാണ് കഴിക്കാതെ ഒരു കുട്ടിയെ കിട്ടിയിരുന്നെങ്കില്‍ എന്ന് അമ്മയോട് ഒരു ദിവസം പറഞ്ഞുവെന്നും കാവ്യ പറഞ്ഞു.


എന്റെ ഒരു സുഹൃത്ത് ഒരു കഥ പറയുവാന്‍ വേണ്ടി എന്നെ വിളിച്ചപ്പോള്‍ അയാള്‍ക്ക് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് എന്നെന്നോട് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു കുഞ്ഞുമായി വന്നാലേ ഞാന്‍ കഥ കേള്‍ക്കു എന്ന്, ഇതൊക്കെ നടക്കുമോ എന്ന് ‘അമ്മ ചോദിച്ചു, അപ്പോള്‍ ഞാന്‍ പറഞ്ഞത് മോളെയും കൊണ്ട് വന്നാലേ ഞാന്‍ കഥ കേള്‍ക്കു എന്നാണ്, മോളെയും കൊണ്ടാണ് ആള്‍ വന്നതും.

ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു വാര്‍ത്ത വന്നിരുന്നു 99ല്‍ ലോകം അവസാനിക്കും എന്ന്. അന്ന് ഞാന്‍ എന്റെ കൂട്ടുകാരിയോട് പറഞ്ഞു എട്ടാം ക്‌ളാസില്‍ എങ്കിലും കല്യാണം കഴിച്ചാലെ അപ്പോഴേക്ക് ഒരു കുട്ടി ഉണ്ടാകൂവെന്ന്. അന്ന് അത് കേട്ടപ്പോള്‍ ഉള്ള അവളുടെ മുഖഭാവം ഇപ്പോഴും എനിയ്ക്ക് ഓര്‍മ്മയുണ്ട് എന്നാണ് കാവ്യാ പറയുന്നത്.