Film News

കോവിഡ് മൂലം പ്രതിസന്ധിയിൽ ആയ സിനിമ ലോകത്തെ സഹായിക്കാൻ തയ്യാറായി കീർത്തി സുരേഷ് !! പ്രതിഫലം കുറച്ച് താരം

keerthy-suresh

നടി മേനകളുടെയും നിർമ്മാതാവ് സുരേഷിന്റെയും മകൾ കീർത്തി തെന്നിന്ത്യൻ സിനിമയിലെ നായികമാരിൽ ഒരാളാണ്. കീർത്തി അഭിനയിച്ച മഹാനടി ഹിറ്റായതോടെ വൻ പ്രതിഫലം ആണ് താരം വാങ്ങുന്നത്. എന്നാൽ കൊറോണ മൂലം പ്രതിസന്ധി നേരിടുന്ന സിനിമയെ രക്ഷിക്കുവാൻ വേണ്ടി തന്റെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് കീർത്തി പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. തമിഴിലെ മുന്‍നിര നായികമാരില്‍ ആദ്യമായാണ് ഒരാള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവുന്നത്.

Keerthy-Suresh_0

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് പ്രതിഫലം കുറയ്ക്കാനുള്ള സന്നദ്ധത കീര്‍ത്തി സുരേഷ് പ്രകടിപ്പിച്ചത് . ഇത് തീർച്ചയായും മറ്റുള്ള താരങ്ങൾക്ക് കോടി പ്രചോദനം ആകുന്ന ഒന്നായിരിക്കും. നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന എല്ലാ സിനിമകളിലും 20 മുതൽ 30 ശതമാനം വരെ പ്രതിഫലം കുറക്കാൻ കീർത്തി തീരുമാനിച്ചിരിക്കുകയാണ്. ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രമായ ” പെന്‍ഗ്വിന്‍” ഈ മാസം 19 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ പുറത്തിറങ്ങും. . കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് ഒന്നിലധികം ഭാഷകളില്‍ റിലീസ് ഉണ്ടാകും.

Keerthy-Suresh_0

അതേസമയം ചില തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരും കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിഫലം കുറച്ചിട്ടുണ്ട്. സംവിധായകന്‍ ഹരി, നടന്‍ ഹരീഷ് കല്യാണ്‍, നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണി തുടങ്ങിയവരാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇളവുകള്‍ വരുത്തിയത് .

Trending

To Top
Don`t copy text!