നിങ്ങളുടെ പ്രിയപ്പെട്ട ആൾക്കൊപ്പം സമയം ചിലവഴിക്കുക, ശ്രദ്ധനേടി ചെക്ക് ലിസ്റ്റ്

മലയാളികളുടെ പ്രിയതാരം മേനകളുടെയും സുരേഷിന്റെയും മകളാണ് കീർത്തിസുരേഷ്, മലയാളത്തിൽ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും കീർത്തി മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. കീർത്തി തമിഴിലും തെലുങ്കിലും ആണ് തിളങ്ങുന്നത് നിരവധി സിനിമകൾ കൊണ്ട് താരമിപ്പോൾ…

മലയാളികളുടെ പ്രിയതാരം മേനകളുടെയും സുരേഷിന്റെയും മകളാണ് കീർത്തിസുരേഷ്, മലയാളത്തിൽ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും കീർത്തി മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. കീർത്തി തമിഴിലും തെലുങ്കിലും ആണ് തിളങ്ങുന്നത് നിരവധി സിനിമകൾ കൊണ്ട് താരമിപ്പോൾ തിരക്കിലാണ്
സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് താരം< താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിലെ കീർത്തിയുടെ പോസ്റ്റുകൾ എല്ലാം പെട്ടെന്ന് വൈറലാകുകയും ചെയ്യും,
keerthi suresh new movie pic
വിജയദശമി ദിനത്തില്‍ തന്റെ ചെക്ക് ലിസ്റ്റ് പ്രകാരമുള്ള മൂന്ന് കാര്യങ്ങള്‍ ചെയ്യുന്ന ചിത്രമാണ് കീര്‍ത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതില്‍ ഒന്ന് വിജയദശമി ആഘോഷിക്കുക എന്നത് തന്നെയാണ്. രണ്ടാമത്തേത് നന്നായി വെള്ളം കുടിക്കുക എന്നും, മൂന്നാമത്തേത് ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുക എന്നതുമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടയാള്‍ തന്റെ വളര്‍ത്തു നായ നൈക്കാണെന്ന് കീര്‍ത്തി മുന്‍പും പറഞ്ഞിട്ടു​ണ്ട്. നൈക്കിനേയും ചിത്രത്തില്‍ കാണാം.
കൊറോണക്കാലത്ത് തന്നെ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു കീര്‍ത്തി സുരേഷിന്റെ വിവാഹവാര്‍ത്ത. കീര്‍ത്തിയും ഒരു വ്യവസായിയും തമ്മില്‍ വിവാഹിതരാവുന്നു എന്നതായിരുന്നു ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ച വാര്‍ത്തകളില്‍ ഒന്ന്. വാര്‍ത്ത തെറ്റാണെന്നും തല്‍ക്കാലം വിവാഹം കഴിക്കാനുള്ള പ്ലാന്‍ തനിക്കില്ലെന്നും തുറന്നുപറഞ്ഞ് ഒടുവില്‍ കീര്‍ത്തി തന്നെ രംഗത്തെത്തിയിരുന്നു.
national film award for keerthi suresh
“ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം,​ അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,” കീര്‍ത്തി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞതിങ്ങനെ. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ വേറെയുണ്ട്, ഇപ്പോള്‍ നമ്മുടെ ലക്ഷ്യം കോവിഡ് 19യ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ആയിരിക്കണം, അല്ലാതെ ഇത്തരത്തിലുള്ള കിംവദന്തിയ്ക്ക് ഉള്ള സമയമല്ലെന്നും കീര്‍ത്തി പറഞ്ഞു.