എണ്‍പതുകളില്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിമാരില്‍ ഒരാളാണ് മേനക. ഇന്നിതാ താരത്തിന്റെ മകള്‍ കീര്‍ത്തി സുരേഷും സിനിമയില്‍ തിളങ്ങുകയാണ് എന്നാല്‍ സിനിമയുടെ അണിയറയില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ ആണ് മേനകയുടെ മൂത്തമകളായ രേവതി ഇഷ്ടപ്പെട്ടിരുന്നത്. ഇപ്പോഴിതാ അമ്മയും കീര്‍ത്തിയും സിനിമയില്‍ തിളങ്ങിയപ്പോഴും തനിക്ക് നേരിടേണ്ടി വന്ന ചില വിഷമങ്ങളെ കുറിച്ചും ബോഡി ഷെയ്മിംഗിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് രേവതി.
വണ്ണമുള്ളത് കാരണം ജീവിതത്തില്‍ ഏറെ പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് പറയുകയാണ് രേവതി സുരേഷ്. താരത്തിന്റെ വാക്കുകളിലേക്ക്…’ക്ലാസിലെ മെലിഞ്ഞ കുട്ടിയായിരിക്കും മിക്കപ്പോഴും നായികയാവുന്നത്. എനിക്കും നായികയാകാമല്ലോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പിന്നെന്താ അവര്‍ ചാന്‍സ് തരാത്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.അത്തരം കുഞ്ഞുസങ്കടങ്ങള്‍ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുമെന്നൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്.
പ്ലസ് സൈസ് ഉള്ള സമയത്ത് രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ നൃത്തം ചെയ്ത ആളാണ് താന്‍, അപ്പോഴും ആളുകള്‍ പരിഹസിച്ചിരുന്നു. തടിയുടെ പേരില്‍ കൗമാരക്കാലത്ത് കേട്ട പല കമന്റുകളും എന്നെ വല്ലാതെ ബാധിച്ചിരുന്നു. അമ്മയും അനിയത്തിയും സൗന്ദര്യമുള്ളവരാണല്ലോ, നീ എന്താ ഇങ്ങനെയായത് എന്ന് ഒരിക്കല്‍ ലൊക്കേഷനില്‍ വെച്ച് ഒരാള്‍ ചോദിച്ചു. വലിയ വിഷമം തോന്നി.
ഫോട്ടോ എടുക്കാന്‍ പോലും ഞാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ക്യാമറ കണ്ടാല്‍ ഓടിയൊളിക്കണമെന്ന ഫീല്‍ ആയിരുന്നു. സിനിമയുടെ അണിയറയില്‍ നില്‍ക്കാനാണ് ഇഷ്ടം തോന്നിയിട്ടുള്ളത്.’ രേവതി പറയുന്നു…
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. തിയ്യേറ്ററില്‍ മികച്ചാഭിപ്രായമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ…
സോഷ്യലിടത്തെ വൈറല്‍ താരമാണ് ലയന കുറുപ്പ്. തന്റെ പരിമിതികളെ ഊര്‍ജ്ജമാക്കി നിരവധി പേര്‍ക്ക് പ്രചോദനം പകരുകയാണ് ലയന. ഫോട്ടോഷൂട്ടുകളിലൂടെയാണ് ലയന…
നടന്‍ ഓടിച്ച കാറിടിച്ച് ഫുട്പാത്തിലൂടെ നടന്ന സ്ത്രീ മരിച്ചു. കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍…