എന്റെ യഥാര്‍ഥ മിസ്റ്ററി മാന്‍ ഇതാണ്!! പ്രണയം വെളിപ്പെടുത്തി കീര്‍ത്തി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി കീര്‍ത്തി സുരേഷിന്റെ പ്രണയമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കീര്‍ത്തി തന്നെയാണ് മലയാളി വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ നിറഞ്ഞിരുന്നു. ഏറെനാളായി ഫര്‍ഹാനുമായി…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി കീര്‍ത്തി സുരേഷിന്റെ പ്രണയമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കീര്‍ത്തി തന്നെയാണ് മലയാളി വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ നിറഞ്ഞിരുന്നു.

ഏറെനാളായി ഫര്‍ഹാനുമായി കീര്‍ത്തി പ്രണയത്തിലാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മഞ്ഞ ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന കീര്‍ത്തിയുടെയും ഫര്‍ഹാന്റെയും ചിത്രവും വൈറലായിരുന്നു. ഫര്‍ഹാന്‍ പങ്കുവച്ച ചിത്രം കീര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയതോടെയാണ് ഗോസിപ്പുകള്‍ നിറഞ്ഞത്.

കല്യാണത്തെ കുറിച്ചൊക്കെ ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കീര്‍ത്തി. തന്റെ ജീവിതത്തിലെ യഥാര്‍ത്ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നാണ് നടി ട്വീറ്റ് ചെയ്തത്.

കീര്‍ത്തി സുരേഷിന്റെ ജീവിതത്തിലെ മിസ്റ്ററി മാന്‍ ആരാണ് എന്നു പറഞ്ഞുകൊണ്ടുള്ള വാര്‍ത്ത പങ്കുവച്ചാണ് താരം പോസ്റ്റ് പങ്കുവച്ചത്.

ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം.- എന്നാണ് കീര്‍ത്തി കുറിച്ചത്.

പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാഥാര്‍ഥ്യമില്ലെന്ന് കീര്‍ത്തി വ്യക്തമാക്കി. അടുത്ത സുഹൃത്തുക്കളാണ് കീര്‍ത്തിയും ഫര്‍ഹാനും. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഫര്‍ഹാന്‍ ഇതിനു മുമ്പും പങ്കുവച്ചിട്ടുണ്ട്.

‘ദസറ’യാണ് കീര്‍ത്തിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നാനി ആയിരുന്നു ചിത്രത്തില്‍ നായകന്‍. ‘മാമന്നന്‍’ ആണ് കീര്‍ത്തിയുടെ പുതിയ ചിത്രം. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാവും മാമന്നന്‍. വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. അവതരിപ്പിക്കുന്നു.