കീർത്തി ഉടൻ  വിവാഹിതയാകു൦ ഇനിയും അഭിനയമില്ല റിപ്പോർട്ട്!!

ബാലതാരമായി മലയാളസിനിയിൽ എത്തിയ നടി ആണ് കീർത്തി സുരേഷ്. എന്നാൽ ഇപ്പോൾ താരം മലയാളത്തിനു പുറമെ അന്ന്യഭാഷ ചിത്രങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. മേനകയുടയും , സുരേഷ് കുമാറിന്റെയും പാത പിന്തുടർന്നാണ്  താരം…

ബാലതാരമായി മലയാളസിനിയിൽ എത്തിയ നടി ആണ് കീർത്തി സുരേഷ്. എന്നാൽ ഇപ്പോൾ താരം മലയാളത്തിനു പുറമെ അന്ന്യഭാഷ ചിത്രങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. മേനകയുടയും , സുരേഷ് കുമാറിന്റെയും പാത പിന്തുടർന്നാണ്  താരം അഭിനയ മേഖലയിൽ എത്തിയത്. ഇപ്പോൾ താരത്തിന്റെ മറ്റൊരു സന്തോഷ വാർത്തയാണ്  പുറത്തുവരുന്നത്. താരം ഉടൻ വിവാഹിതയാകാൻ പോകുന്നു,ഒപ്പം  അഭിനയം വിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കുറെ നാളുകൾ മുൻപ് താരത്തിന്റെ വിവാഹത്തെ കുറിച്ച് പല അഭ്യൂഹങ്ങളും ഉണ്ടായിട്ടുണ്ട് അതിനെല്ലാം പ്രതികരിച്ചു നടി രംഗത്തു എത്തിയിട്ടുണ്ട്, എന്നാൽ വീണ്ടും ഇപ്പോൾ അതെ വാർത്തകൾ തന്നെ രംഗപ്രവേശം ചെയ്യുകയാണ്. ഇപ്പോൾ ഇൻഡ്യാഗ്ലിറ്റ്‌സ് ആണ് ഇങ്ങനൊരു വാർത്ത വിടുന്നതും. മേനകയും സുരേഷും മകൾക്കു അനുയോജ്യനായ വരനെ തിരയുകയാണെന്നും, സിനിമ അഭിനയം കീർത്തി ഉപേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വിവാഹകാര്യം ചർച്ച ചെയ്യാനായി തങ്ങളുടെ തറവാട്ടു വീട്ടിൽ എത്തിയെന്നും റിപോർട്ടുകൾ പറയുന്നു.

എന്നാൽ ഈ വാർത്തകളെ കുറിച്ച് ഔദ്യോഗികമായി എങ്ങു൦ പ്രഖ്യാപിച്ചിട്ടില്ല, ഇതിന്റെ ശരിയായ വാർത്ത അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മുൻപ് രാഷ്ട്രീയത്തിൽ സജീവമായ ഒരാൾ കീർത്തിയെ വിവാഹം കഴിക്കുന്നു എന്നുള്ള വാർത്തയും മുൻപ് വന്നിരുന്നു. എന്നാൽ ഈ വാർത്തയെ നിഷേധിച്ചു കീർത്തി രംഗത്തു എത്തിയിരുന്നു. കുബേരൻ എന്ന ചിത്രത്തിലൂടെ ആണ് കീർത്തി മലയാള സിനിമയിൽ എത്തിയത്, ഇപ്പോൾ തെന്നിന്ധ്യയിൽ അറിയപ്പെടുന്ന ഒരു നടിയാണ് കീർത്തി സുരേഷ്.