Categories: Film News

ഭാര്യയെ കടന്നു പിടിച്ചത് ചോദ്യം ചെയ്ത കുടുംബനാഥന് റോഡ് നിർമ്മാണ തൊഴിലാളികളുടെ ക്രൂരമർദ്ദനം !!

ഭാര്യയെ കടന്നു പിടിച്ചത് ചോദ്യം ചെയ്ത കുടുംബനാഥന് റോഡ് നിർമ്മാണ തൊഴിലാളികളുടെ ക്രൂരമർദ്ദനം. ചങ്ങനാശ്ശേരി ആലപ്പുഴയിലാണ് സംഭവം, ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ തൊഴിലാളികൾ ആണ് വീട്ടമ്മയെ കടന്ന് പിടിച്ചതും, ഭർത്താവിനെ മര്ദിച്ചതും. സഹോദരി വീട്ടിൽ പോയിട്ട് വരുന്ന വഴിയിലായിരുന്നു സംഭവം, മുന്നറിപ്പ് ഇല്ലാതെ റോഡ് ബ്ലോക്ക് ചെയ്തതിനാൽ തിരിച്ചു പോകാൻ ഒരുങ്ങിയപ്പോൾ ആണ് അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് കടന്ന് പിടിച്ചത്, ഇയാളുടെ കൂടെ ഒരു മലയാളിയും ഉണ്ടായിരുന്നു എന്ന് വീട്ടമ്മ പറയുന്നു.

എന്നെ കടന്ന് പിടിക്കുന്ന കണ്ട ഭർത്താവ് ദേഷ്യത്തോടെ ചോദ്യം ചെയ്തപ്പോൾ കയ്യിൽ ഉണ്ടായിരുന്ന ഹെൽമെറ്റ് വെച്ച് തല അടിച്ച് പൊട്ടിക്കയും ഇതോടെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ പേടിക്കുകയും പോലീസിൽ പരാതി നൽകാം എന്നനിലയിൽ തിരിച്ചു പോയപ്പോൾ ഇരുപത്തോളം പേർ അടങ്ങുന്ന തൊഴിലാളികൾ വണ്ടി തടയാൻ ശ്രമിക്കുകയും വാഹനത്തിന് പരിക്കേൽപ്പിക്കുകയും, ഞങ്ങളെ പിന്തുടരുകയും ഉണ്ടായി, ഈ സമയങ്ങളിൽ എല്ലാം തന്നെ പോലീസിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു, എന്ത് വന്നാലും വാഹനത്തിൽ നിന്നും ഇറങ്ങരുതെന്നുമായിരുന്നു പോലീസിന്റെ നിർദ്ദേശം, വീണ്ടും യാത്ര തുടരവേ വീപ്പകളും മറ്റും വെച്ച് വാഹനം തടയുകയും ഭർത്താവിന്റെ കൊല്ലാൻ മുതിരുകയും ചെയ്തതായും ദമ്പതികൾ പറയുന്നു.

Rahul