News

സിദ്ധാര്‍ത്ഥുമായി ബ്രേക്കപ്പ്..!! ശ്രുതിയെ ജീവിത പങ്കാളിയാക്കി ദയ ഗായത്രി..!! കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ലെസ്ബിയന്‍ ജോഡി..

നാളുകളായി പരസ്പരം ചേര്‍ത്തുപിടിച്ച് താങ്ങായും തണലായും നിന്നവര്‍ ഇന്ന് പ്രണയം തുറന്ന് പറഞ്ഞ് ഒന്നിക്കുകയാണ്… അതെ കേരളത്തില്‍ മറ്റൊരു പുതിയ ചരിത്രം കൂടി പിറക്കുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്്‌ജെന്‍ഡര്‍ ലെസ്ബിയന്‍ ജോഡികളായി ശ്രുതി സിത്താര ദയ ഗായത്രിയുടെ കൈപിടിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് തന്നെ ഈ സന്തോഷ വാര്‍ത്തയ്ക്ക് ഇന്ന് കേരളം സാക്ഷിയാവുകയാണ്. മിസ് ട്രാന്‍സ് ഗ്ലോബല്‍ പട്ടം നേടി ഇതിനോടകം തന്നെ പ്രശസ്തി നേടിയ വ്യക്തിയാണ് ശ്രുതി സിത്താര.

ടിക് ടോക്ക് വീഡിയോകളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ദയ ഗായത്രിയേയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. രണ്ട് വര്‍ഷമായി ഉള്ളില്‍ കൊണ്ട് നടന്ന പ്രണയമാണ് ഇപ്പോള്‍ ഇരുവരും തുറന്ന് പറഞ്ഞിരിക്കുന്നത്. ഇരുവര്‍ക്കും പിന്തുണയും ആശംസകളും അറിയിച്ച് അടുത്ത സുഹൃത്തുക്കളും ട്രാന്‍സ് ജെന്‍ഡര്‍ സമൂഹവും സോഷ്യല്‍ ആക്ടിവിസ്റ്റുകളും ആരാധകരും രംഗത്ത് എത്തുകയാണ്.

ഈ തീരുമാനം എടുക്കുമ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ ചിലരില്‍ നിന്നെങ്കിലും കേള്‍ക്കേണ്ടി വരും എന്ന ബോധ്യത്തോടെ തന്നെയാണ് ഉറച്ച് തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് ഇരുവരും പറയുന്നത്. ദയ ഗായത്രി സിദ്ധാര്‍ത്ഥുമായി ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഇവരുടെ വീഡിയോകളും ഒരുമിച്ചുള്ള വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറിയിരുന്നു.. എന്നാല്‍ ഈ പുതിയ വാര്‍ത്ത ചിലരെ എങ്കിലും ഞെട്ടിച്ചിട്ടുണ്ട്.

എന്തിനാണ് സിദ്ധുവിനെ ഒഴിവാക്കിയത് എന്നും തേച്ചോ എന്നെല്ലാം ദയയുടെ പോസ്റ്റുകള്‍ക്ക് അടിയില്‍ കമന്റുകള്‍ വന്ന് നിറയുകയാണ്. എന്നാല്‍ ബ്രേക്ക് അപ്പ് എന്ന തീരുമാനം സിദ്ധാര്‍ത്ഥിന്റേത് തന്നെയാണ് എന്നാണ് ദയ അറിയിച്ചിരിക്കുന്നത്. നാല് വര്‍ഷത്തോളം ഉള്ള ബന്ധമായതിനാല്‍ തന്നെ അത് തകര്‍ന്നത് ദയയെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ സമയത്ത് ശ്രുതി എനിക്ക് വളരെയധികം പിന്തുണയുമായി കൂടെ നിന്നിരുന്നു എന്നും ശ്രുതി ഉള്ളതുകൊണ്ടു മാത്രമാണ്

ആ മാനസികാവസ്ഥയില്‍നിന്ന് കരയകറിയത് എന്നും ദയ പറയുന്നു.. ഈ സൗഹൃദമാണ് ഇന്ന് വളര്‍ന്ന് പ്രണയത്തിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം, സര്‍ജറിക്കു ശേഷം മൂഡ് സ്വിങ്‌സൊക്കെ നന്നായി ഉണ്ടായിരുന്നു. എപ്പോഴും ഒരാള്‍ കൂടെ വേണമെന്നും എന്നെ മനസ്സിലാക്കുന്ന ഒരാള്‍ വേണമെന്നും ആഗ്രഹിച്ചിരുന്നു… ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടമില്ലാത്ത എനിക്ക് ഇനി ദയ കൂട്ടായി ഉണ്ടാകും എന്നാണ് ശ്രുതി പറയുന്നത്.

 

Recent Posts

‘അവതാര്‍ 2’ കേരളത്തില്‍ എല്ലാ തിയ്യറ്ററിലും എത്തും!!!

'അവതാര്‍ 2' പറഞ്ഞ ദിവസം തന്നെ കേരളത്തിലും റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയായി. വിതരണക്കാരുടെ ആവശ്യങ്ങള്‍…

21 mins ago

മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയ്ക്ക് മേക്കപ്പ് വേണോ…അശ്വതിയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമര്‍ശനം!!!

റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ…

2 hours ago

‘ചില സമയത്ത് അറിയാതെ പേടിച്ചു പോകും അല്ലേ? ‘വാമനന്‍’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച…

2 hours ago