ഹെൽമറ്റ് ഇല്ലാതെ വണ്ടി ഓടിച്ചതല്ല പ്രശ്‌നം; അവളുടെ വീഡിയോ സ്റ്റാറ്റസ് ഇട്ടു ആഘോഷിക്കുന്ന ഒരുപാട് പേരെ കണ്ടു !! വൈറലായി യുവാവിന്റെ കുറിപ്പ്

ഹെൽമറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെൺകുട്ടിയുടെ  വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഇതിനെതിരെ ഇപ്പോൾ മോട്ടർ വാഹന വകുപ്പ്  നടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പെൺകുട്ടിയ്ക്ക് 20,500 രൂപ പിഴ…

ഹെൽമറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെൺകുട്ടിയുടെ  വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഇതിനെതിരെ ഇപ്പോൾ മോട്ടർ വാഹന വകുപ്പ്  നടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പെൺകുട്ടിയ്ക്ക് 20,500 രൂപ പിഴ നൽകാനും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നിർദ്ദേശം നൽകുകയും ചെയ്തു.  ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻ‌സാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. ഈ ലൈസൻസ് ഉപയോഗിച്ച് ഗിയർ ഉള്ള വണ്ടി ഓടിച്ചതിനും, വണ്ടിയിൽ രൂപ മാറ്റം വർത്തിയതിനുമാണ് ഈ പെൺകുട്ടിക്ക് എതിരെ പിഴ ചുമത്തിയത്. നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്.അതിൽ ശ്രദ്ധേയമാകുന്നത് ലിബ്‌സൺ എന്ന യുവാവിന്റെ ഫേസ്ബുക് പോസ്റ്റാണ്

യുവാവിന്റെ പോസ്റ്റ് ഇങ്ങനെ

ഒരു പെൺകുട്ടി ബൈക്ക് ഓടിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ ആകുന്നു. ഇന്ന് mvd കേസ് എടുത്തു 20500 രൂപ ഫൈൻ അടപ്പിക്കുന്നു. Mvd ഈ ഫൈൻ നൽകാൻ കാരണം വീഡിയോ സഹിതം ആരൊക്കെയോ നൽകിയ പരാതികൾ. ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടിച്ചതൊക്കെ തെറ്റ് തന്നെ. അതിനു ഫൈൻ നൽകിയതും mvd ചെയ്ത മാതൃകപരമായ ശിക്ഷ. നല്ലത്. പക്ഷെ ഒരു സംശയം, ഫൈൻ ലഭിച്ചത് സ്റ്റാറ്റസ് ഇട്ടും പോസ്റ്റ്‌ ഇട്ടും ആഘോഷം ആയി കൊണ്ടാടുന്ന ഒരുപാടുപേരെ കണ്ടു. അവരോടായി,

ദിനവും റോഡിലൂടെ വണ്ടിയും ഓടിച്ചു പോകുമ്പോൾ വിരലിൽ എണ്ണാവുന്നതിനും അപ്പുറം ആളുകൾ, പ്രതെകിച്ചു ആണുങ്ങൾ ഹെൽമെറ്റ്‌ ഇല്ലാതെയും, ട്രിപ്ൾസ് ഇരുന്നും, കൈ വിട്ടും മറ്റുവിധ അഭ്യാസങ്ങൾ കാണിച്ചും പോകാറുണ്ട്. ട്രാഫിക് സിഗ്നലുകൾ ഞങ്ങൾക്ക് ബാധകം അല്ല എന്ന ചിലരുടെ ദാർഷ്ട്യം പല നിരത്തുകളിലും കാണാറുണ്ട്. വേഗതയുടെ സൂചി പ്രാകുന്ന രീതിയിൽ ചെവി പൊട്ടുന്ന ശബ്ദത്തിൽ ദിനവും വാഹനങ്ങൾ റോഡിൽ ഉണ്ട്. എന്തുകൊണ്ട് ഇതൊന്നും വീഡിയോ എടുത്തു ആരും പരാതി നൽകുന്നില്ല. നൂറിൽ അധികം വീഡിയോകൾ പലരുടെയും അഭ്യാസങ്ങൾ നിറഞ്ഞത് ഒറ്റ സെർച്ചിൽ നവമാധ്യമങ്ങളിൽ ലഭ്യമാണ്. ഇവിടെ കാര്യം വ്യക്തമാണ്.

ഹെൽമെറ്റ്‌ ഇല്ലാഞ്ഞത് അല്ല പരാതി നൽകിയ ആളുടെ പ്രശ്നം. തികഞ്ഞ സ്ത്രീവിരുദ്ധത. പെണ്ണിന് ചെയുവാൻ കഴിയുന്നതിനു ലിമിറ്റ് ഇട്ട് അതിനപ്പുറത്തേക്ക് ചെയ്യുന്നവരെ വിരുദ്ധതയോടെ കാണുന്ന വന്യമായ പഴയ ചിന്താഗതി. ബൈക്ക് ഓടിച്ചു ഒരു പെണ്ണ് പോയാൽ അവളുടെ സ്വഭാവം ശെരി അല്ല എന്ന ചിന്താഗതിയിൽ അഭിമാനിക്കുന്നവർ. ഒരു നല്ല പ്രസ്ഥാനം ഒരു പെൺകുട്ടി തുടങ്ങിയാൽ അവിടെയും മോശം കമെന്റുകൾ നിറക്കുന്നവരെ കണ്ടിട്ടുണ്ട്.

സാരിയോ ചുരിദാറോ അല്ലാതെ മറ്റെന്തെങ്കിലും പുതിയ വസ്ത്രം ഇട്ടാൽ അതിൽ അവളുടെ സ്വഭാവം കണ്ടെത്തുന്നവർ. ഇങ്ങനെ തുടങ്ങുന്നു പെണ്ണിനോട് ഉള്ള പരിധികൾ നിശ്ചയിക്കുന്ന ചിന്താഗതി. എന്നും പെണ്ണെന്നത് ആണിന് അടിമ ആയിരിക്കണം എന്ന വികൃത മനസ്സ് മാറ്റാൻ തയാർ ആകാത്തവർ ഈ വീഡിയോ കാണും. എന്നിട്ട് ഇതുപോലുള്ള മറ്റു പലതും കണ്ടാലും കണ്ണു കെട്ടി അടക്കും. വിമാനവും ട്രെയിനും കപ്പലും തുടങ്ങി റോഡും ജലവും ആകാശവും നിറയുന്ന പെൺ സാനിധ്യം,

ഭരണ കേന്ദ്രങ്ങളിലും കര നാവിക വായു സേനകളിലും ഉൾപ്പടെ പെൻസാനിധ്യം ഉള്ള കാലം ആണ് ഇതെന്നു മനസിലാക്കുക. ഹെൽമെറ്റ്‌ ആയിരുന്നു പ്രശ്നം എങ്കിൽ ഇനിമുതൽ അതുപോലെ ചെയുന്ന ആണുങ്ങളുടെയും വീഡിയോ എടുത്തു പരാതി നൽകാനായി നിങ്ങൾ ശ്രെമിക്കും എന്ന് വിശ്വസിക്കുന്നു. ഓർക്കുക, ഈ ലോകം പെണ്ണിനും ആണിനും ഒരുപോലെ ഉള്ളതാണ്. താൻ ചെയുന്നത് ഒരു പെണ്ണിൽ കാണുമ്പോൾ അസൂയയുടെ കണ്ണാലെ നോക്കുന്നവൻ ആദ്യം നേരെ ആകേണ്ടുന്നത് അവന്റെ മനസ്സിലെ കുഷ്ഠം ആണ്

https://www.facebook.com/libson.ebison.9/posts/1811660112307802?__cft__[0]=AZW8uvaCeBW8rUaTnaCGgKYn9fU9OBcMVTMWKn1HJhjnbXNZVxmx5Uh55Kl_YwhnZbhE0qU711BcXQ4zQe3K7imKoo7JvRYWHseAopsbPfPCVy874RQmVNlHnBK4gxabP9w&__tn__=%2CO%2CP-R