മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം നൽകിയത് സ്വപ്നക്ക് കൈയിട്ട് വാരാൻ; പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്ന് സ്വപ്ന തട്ടിയെടുത്തത് കോടികണക്കിന് രൂപ

സ്വർണക്കടത്തിന് പുറമെ സംസ്ഥാനത്തെ വിവിധ പദ്ധതികളിൽ നിന്നും സ്വപ്ന പണം  കൈപ്പറ്റിയതായി കസ്റ്റംസ് പ്രിവന്റീവ് സംഘം കണ്ടെത്തി. യു.എ.ഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തിയ ഭവന നിര്‍മ്മാണ പദ്ധതികളിൽ സ്വപ്ന ഇടനിലക്കാരി…

swapna-suresh

സ്വർണക്കടത്തിന് പുറമെ സംസ്ഥാനത്തെ വിവിധ പദ്ധതികളിൽ നിന്നും സ്വപ്ന പണം  കൈപ്പറ്റിയതായി കസ്റ്റംസ് പ്രിവന്റീവ് സംഘം കണ്ടെത്തി. യു.എ.ഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തിയ ഭവന നിര്‍മ്മാണ പദ്ധതികളിൽ സ്വപ്ന ഇടനിലക്കാരി ആയിരുന്നു. യു എ ഇ സന്നദ്ധ സംഘടന കേരളത്തിലെ ഭാവന നിർമ്മാണത്തിനായി നൽകിയ ഫണ്ടിൽ നിന്നാണ് സ്വപ്നയും കൂട്ടരും തട്ടിപ്പ് നടത്തിയത്. ഏകദേശം 20 കോടിയോളം തുക ഇതിൽ വരുമെന്നാണ് കണക്ക്.

എന്നാൽ താൻ 1.38 കോടി രൂപ മാത്രമേ കൈപ്പറ്റിയിട്ടുള്ളു എന്നാണ് സ്വപ്ന പറയുന്നത്, ഈ പണം എവിടെ എന്നതിനും സ്വപ്നക്ക് ഉത്തരം ഇല്ല. തലസ്ഥാനത്തെ ബാങ്ക് ലോക്കറില്‍ നിന്ന് എന്‍.ഐ.എ പിടിച്ചെടുത്ത ഒരു കോടി രൂപ കമ്മിഷനായി ലഭിച്ചതല്ലെന്ന് സ്വപ്ന നേരത്തെ പറഞ്ഞിരുന്നു.പല തവണയായി 1,85,000 ഡോളറാണ് (ഒരു കോടി 39 ലക്ഷം) കമ്മിഷനായി സ്വപ്നയ്ക്ക് ലഭിച്ചത്. തുക അക്കൗണ്ടില്‍ എത്തിയിരുന്നതായും കസ്റ്റംസ് വ്യക്തമാക്കി.മറ്റു ചില ഇടപാടുകളിൽ കൂടിയും സ്വപനക്ക് പണം കിട്ടിയ കാര്യം സ്വപ്‍ന പറഞ്ഞിരുന്നു.

തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഭാവന നിർമ്മാണ പദ്ധതിയുടെ മേൽനോട്ടം വഹിച്ചത് സ്വപ്ന ആയിരുന്നു സ്വപ്നക്ക് സഹായത്തിനായി സരിത്തും കൂടെ ഉണ്ടായിരുന്നു. കമ്മിഷനില്‍ ഒരു വിഹിതം യു.എ.ഇ കോണ്‍സലേറ്റ് ജനറിലും അറ്റാഷെയ്ക്കും കൈമാറിയെന്നും സ്വപ്ന മൊഴി നല്‍കി.കോടി കണക്കിന് രൂപ കണക്കിൽ പെടുത്തുവാൻ വേണ്ടി  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഴി സ്വപ്ന ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സഹായം തേടിയത്.

യു എ ഇസന്നദ്ധ സംഘടന പ്രളയദുരിത സമയത്ത് കേരളത്തിന്റെ പുനരുദ്ധാരണത്തിനായി 20 കോടി രൂപയാണ് നല്‍കിയത്.  വീടുകൾ നഷ്ടപ്പെട്ടവർക്ക് അത് വെച്ച് നൽകാനും ചികിൽസ സഹായത്തിന് വേണ്ടിയും ആയിരുന്നു ഇത്.  പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സര്‍ക്കാരുമായി ധാരാണപത്രവും സംഘടന ഒപ്പുവച്ചിരുന്നു. എന്നാൽ ഇത് വഴി എത്രപേർക്കാണ് വീടുകൾ വെച്ച് നൽകിയത് എന്നതിൽ യാതൊരു വ്യക്തതയും ഇല്ല.ഇതുവരെ തട്ടിയെടുത്ത പണം സ്വപ്ന എന്തിനു ഉപയോഗിച്ചു എന്നും കണ്ടെത്തണം. സ്വപ്നയുടെ ബിനാമി ഇടപാടുകൾ പരിശോധിക്കും.