കേരളം വീണ്ടും പ്രളയ ഭീതിയിൽ, വയനാട്ടിൽ വൻ ഉരുൾപൊട്ടൽ

കേരളത്തിൽ കാലാവസ്ഥ അപ്രദീക്ഷദമായി ഭീകരരൂപം പ്രാപിച്ചതോടെ തിമർത്തു പെയ്യുന്ന മഴയ്‌ക്കൊപ്പം ചുഴലി കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. മഴയുടെ ശക്തികാരണം 7 ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. 7 ജില്ലകളിലായി 11 പേർ മരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന്…

കേരളത്തിൽ കാലാവസ്ഥ അപ്രദീക്ഷദമായി ഭീകരരൂപം പ്രാപിച്ചതോടെ തിമർത്തു പെയ്യുന്ന മഴയ്‌ക്കൊപ്പം ചുഴലി കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. മഴയുടെ ശക്തികാരണം 7 ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. 7 ജില്ലകളിലായി 11 പേർ മരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. സംസ്ഥാനത്തെ 11 ഓളം ചെറിയ ഡാമുകൾ തുറന്നു വിട്ടിരിക്കുകയാണ്.
വയനാട് മേപ്പാടിയിൽ 60 കുടുംബങ്ങളിൽ അധികം താമസിക്കുന്ന  പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 40 ഓളം പേർ മണ്ണിനടിയിൽ പെട്ടതായിട്ടാണ് വിവരം. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ വാഹനങ്ങളും മണ്ണിനടിയിൽ ആയി. പ്രദേശത്തു താമസിച്ചിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ എട്ട് കുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പൂര്‍ണ്ണമായും ഒലിച്ച്‌ പോയ നിലയിലാണ്.ഇതില്‍ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ എവിടെ എന്ന് അറിയാന്‍ കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉരുള്‍ പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ പ്രദേശമാകെ ഒലിച്ച്‌ പോയ നിലയിലാണ് ഇപ്പോൾ. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു.