Malayalam Article

ആവശ്യത്തിന് ഇന്ധനമില്ലാതെ വാഹനമോടിച്ചതിന് 250 രൂപ പിഴ എന്ന വാർത്തയുടെ സത്യാവസ്ഥ എങ്ങനെ.

വൺവേ ലെങ്കിച്ചു വാഹനം ഓടിച്ചതിനാണ് യെതാർത്ഥത്തിൽ പിഴ ഈടാക്കിയത് , ഡ്യൂട്ടി ഉദ്യോഗസ്ഥൻ അത് മെഷിനിൽ എന്റർ ചെയ്തപ്പോ വകുപ്പ് സംബന്ധിച്ച കോഡ് തെറ്റിയതോടെയാണ് ചെല്ലാനിൽ മറ്റൊരു വകുപ്പ് പ്രിന്റ് ആയി വന്നത് .

ആവശ്യത്തിന് ഇന്ധനമില്ലെങ്കിലും പിഴ ചുമത്തുമോ? ഹെല്‍മെറ്റില്ലാത്തതിനും ഓവര്‍ സ്പീഡിനുമൊക്കെ ഫൈന്‍ വരുന്നത് സര്‍വസാധാരണമാണ്. ട്രാഫിക് പൊലീസ് നല്‍കുന്ന ചെല്ലാനില്‍ ഫൈനിന്റെ കാരണങ്ങള്‍ വ്യക്തമായി എഴുതാറുമുണ്ട്. ഇപ്പോഴിതാ ബേസില്‍ ശ്യാം എന്ന യുവാവിനെ പിഴ ലഭിച്ചതിന്റെ കാരണം കൗതുകമുണര്‍ത്തുന്നതാണ്.

ആവശ്യത്തിന് ഇന്ധനമില്ലാതെ യാത്രക്കാര്‍ക്കൊപ്പം വാഹനമോടിച്ചതിനാണ് പിഴ ചുമത്തിയത്. അതെ, നിങ്ങള്‍ വായിച്ചത് ശരിയാണ്. 250 രൂപയാണ് ബേസില്‍ നിന്നും ഈടാക്കിയതെന്ന് ഫെയ്സ്ബുക്കിലെ പോസ്റ്റില്‍ പറയുന്നു. കേരളാ ട്രാഫിക് പോലീസ് അയച്ച ഇ-ചലാന്റെ ചിത്രം അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.

സംഭവം നടക്കുമ്പോള്‍ ബേസില്‍ ശ്യാം ജോലിക്ക് പോകുകയായിരുന്നു. വണ്‍വേയില്‍ ദിശ തെറ്റിച്ച് വാഹനമോടിച്ചപ്പോള്‍ ട്രാഫിക് പോലീസുകാരന്‍ തടഞ്ഞു. 250 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടു, അത് കൃത്യമായി പാലിച്ച് അയാള്‍ പോയി. എന്നാല്‍, ഓഫീസിലെത്തിയ അദ്ദേഹം ചലാന്‍ പരിശോധിച്ചു. യാത്രക്കാരുമായി ആവശ്യത്തിന് ഇന്ധനമില്ലാതെ വാഹനമോടിച്ചതിനാണ് യഥാര്‍ത്ഥത്തില്‍ തുക ഈടാക്കിയതെന്നറിഞ്ഞപ്പോള്‍ അയാള്‍ അമ്പരന്നു.

സംശയം തോന്നി പരിചയമുള്ള ചില വക്കീലന്മാര്‍ക്ക് അയച്ചുകൊടുത്തപ്പോള്‍ ഇങ്ങനെ ഒരു വകുപ്പില്ല എന്ന് അവര്‍ പറഞ്ഞതായും ബേസില്‍ പറയുന്നു. പിന്നെയും സംശയം കൂടിയപ്പോള്‍ ബേസില്‍ വാട്സ്ആപ്പ് ല്‍ സ്റ്റാറ്റസ് ഇട്ടു. അഞ്ചാറു പേര്‍ മറുപടി പറഞ്ഞതല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല എന്നും 24 മണിക്കൂര്‍ കഴിഞ്ഞു സ്റ്റാറ്റസ് മാഞ്ഞു പോയതോടെ സംഗതി താന്‍ വിട്ടുവെന്നും ബേസില്‍ പറയുന്നു.

പിറ്റേ ദിവസം ഒരു സുഹൃത്ത് ഒരു ഇന്‍സ്റ്റാഗ്രാം പേജില്‍ ഈ രസീത് സ്റ്റോറി ലഭിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്നതോടെയാണ് സംഭവത്തിന്റെ ഗതി മാറുന്നതായി ബേസില്‍ തിരിച്ചറിയുന്നത്. രസീതിയിലെ തന്റെ ഫോണ്‍ നമ്പര്‍ അടക്കം ഉള്ള വ്യക്തിപരമായ വിവരങ്ങള്‍ ഒന്നും മാസ്‌ക് ചെയ്യാതെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലെ ആ പോസ്റ്റ്. അപ്പോള്‍ മുതല്‍ താന് എയറിലായതായി ബേസില്‍ പറയുന്നു. പിന്നീട് ഫോണ്‍ നമ്പര്‍ മറച്ചുകൊണ്ടു താന്‍ പോലും അറിയാതെ ഈ രസീത്, പല ഇന്‍സ്റ്റാഗ്രാം സെലിബ്രിറ്റി സ്റ്റോറികളിലും, വാട്സ്ആപ് ഗ്രൂപ്പുകളിലും, ട്രോള്‍ പേജുകളിലും നിറയുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചില ട്രോളുകളില്‍ ഉള്ളടക്കത്തെ വളച്ചൊടിച്ചുകൊണ്ടാണ് പോസ്റ്റ് ചെയ്തത് എന്നും സെക്ഷന്‍ എഴുതിയ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ ഒരു കൈപ്പിഴ മാത്രമായിരുന്നു അതെന്നും ഉറപ്പിച്ച്ു പറയുന്ന ബേസില്‍ ശ്യാം ട്രോളുകളിലും മറ്റും പറയുന്നത് പോലെ തന്റെ വണ്ടി പെട്രോള്‍ തീര്‍ന്ന് വഴിയില്‍ ആയിട്ടില്ല എന്നും പെട്രോള്‍ ഇല്ലെന്ന് പറഞ്ഞു ഒരു പോലീസുകാരനും തന്നെ പിഴ അടപ്പിച്ചിട്ടില്ല എന്നും വ്യക്തമാക്കി.

കൂടുതൽ അറിയാൻ ഈ ലിങ്ക് നോക്കുക 

Gargi