സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടി രേവതി, മികച്ച നടന്‍മാര്‍ ബിജു മോനോന്‍, ജോജു ജോര്‍ജ്

52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്ന ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജിനേയും ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു…

52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്ന ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജിനേയും ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനേയും മികച്ച നടന്മാര്‍ ആയി തിരഞ്ഞെടുത്തു.

ജോജി സംവിധാനം ചെയ്ത ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ആവാസവ്യൂഹം മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച പിന്നണി ഗായികയായി സിത്താര കൃഷ്ണകുമാറിനെ (ഗാനം: പാല്‍നിലാവിന്‍ പൊയ്കയില്‍, ചിത്രം: കാണെകാണെ)യും തെരഞ്ഞെടുത്തു.

രണ്ടാമത്തെ ചിത്രം ചവിട്ട്, സജാസ് രഹ്‌മാന്‍ ഷിനോസ് റഹ്‌മാന്‍. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്‌കരന്‍ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ത് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠന്‍ (ചിത്രം ചുരുളി). ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണി ).

ഹിഷാം അബ്ദുള്‍ വഹാബ് ആണ് മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍). ജോജിയിലെ പശ്ചാത്തല സംഗീതം ഒരുക്കിയ ജസ്റ്റിന്‍ വര്‍ഗീസ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടി. കളയിലെ അഭിനയത്തിലൂടെ സുമേഷ് മൂര്‍ മികച്ച സ്വഭാവ നടനായി. ഉണ്ണിമായ പ്രസാദ് ആണ് മികച്ച സ്വഭാവനടി (ചിത്രം ജോജി). മികച്ച ബാലതാരം (ആണ്‍) മാസ്റ്റര്‍ ആദിത്യന്‍ (ചിത്രം: നിറയെ തത്തകള്‍ ഉള്ള മരം), മികച്ച ബാലതാരം (പെണ്‍) സ്‌നേഹ അനു (ചിത്രം: തല). മികച്ച ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ (ഗാനം: കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ, ചിത്രം: കാടകലം). മികച്ച പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍ (ഗാനം: രാവില്‍ മയങ്ങുമീ പൂമടിയില്‍, ചിത്രം: മിന്നല്‍ മുരളി). ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ആയിരുന്നു ജൂറി ചെയര്‍മാന്‍.