വണ്ടിക്ക് വേണ്ടി ഇനി ഇഷ്ടമുള്ള നമ്പറുകൾ ഓൺലൈനായി തിരഞ്ഞെടുക്കാം

ഇതുവരെ ഉണ്ടായിരുന്ന നമ്പർ പ്ലേറ്റുകളുടെ രജിസ്‌ട്രേഷൻ രീതി മാറുന്നു, ഇനി കെ എല്‍ 01, കെ എല്‍ 07, കെ എല്‍ 14 എന്നീ രീതിയിലുള്ള രജിസ്‌ട്രേഷൻ ഇനിമുതൽ ഇല്ല, 1989 മുതലാണ് ആര്‍ടി ഓഫിസുകളുടെ നമ്പര്‍ അടിസ്ഥാനപ്പെടുത്തി…

number-plate-in-kerala

ഇതുവരെ ഉണ്ടായിരുന്ന നമ്പർ പ്ലേറ്റുകളുടെ രജിസ്‌ട്രേഷൻ രീതി മാറുന്നു, ഇനി കെ എല് 01, കെ എല് 07, കെ എല് 14 എന്നീ രീതിയിലുള്ള രജിസ്‌ട്രേഷൻ ഇനിമുതൽ ഇല്ല, 1989 മുതലാണ് ആര്ടി ഓഫിസുകളുടെ നമ്പര് അടിസ്ഥാനപ്പെടുത്തി വാഹനങ്ങള്ക്ക് നമ്പര് നല്കുന്ന രീതി നിലവില് വന്നത്. അന്ന് കെ എല് 1 മുതല് കെ എല് 15 വരെയായിരുന്നു രജിസ്‌ട്രേഷന് നടത്തിയിരുന്നത്. എന്നാല് ഇന്ന് കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ KL-86 എന്ന ആർടിഒ കോഡിൽ എത്തി നിൽക്കുകയാണ്, എന്നാൽ ഇതുമൂലം വാഹനങ്ങൾ ഏത് ജില്ലയിൽ ഉള്ളതാണ് എന്ന് തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ ആയി.

ഇതുകൊണ്ടാണ് രജിസ്‌ട്രേഷൻ രീതി മറ്റുന്നത് എന്ന് റിപ്പോർട്ടുകളിൽ പറയുന്നത്, പുതിയ രീതി നിലവില് വന്നാല് 2020 ല് രജിസ്റ്റര് ചെയ്യുന്ന വാഹനങ്ങള്ക്ക് കെ എല് 20 എ എ എന്നായിരിക്കും നമ്പര് തുടങ്ങുക. 2021 ആണെങ്കില് കെ എല് 21 എ എ എന്നാണ് നമ്പര് വരുന്നത്. ഇനി 2020 ല് 9999 വണ്ടിയുടെ രജിസ്‌ട്രേഷന് നടന്നാല് പിന്നെ കെ എല് 20 എ ബി എന്നായിരിക്കും രജിസ്‌ട്രേഷന് നടത്തുക.

കെ എല് 01 മുതല് 86 വരെയുണ്ടാകുമ്പോള് 1 എന്ന നമ്പര് ഒരേ വര്ഷം 86 വണ്ടികള്ക്ക് ലഭിക്കുമായിരുന്നു(കെ എല് 01 – 1, കെ എല് 86 – 1 എന്നിങ്ങനെ). എന്നാല് ഇനി മുതല് ഒരു നമ്പര് സീരീസിൽ ഒറ്റ വണ്ടിക്ക് മാത്രമോ ലഭിക്കൂ. കേന്ദ്രത്തിന്റെ പുതിയ മോട്ടോർ വാഹനവകുപ്പ് ഭേദഗതി അനുസരിച്ച് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാം എന്ന സൗകര്യവുമുണ്ട്