ഫാമിലി എന്റർടൈനറുമായി വീണ്ടും ആസിഫലി , കെട്ടിയോളാണ് എന്റെ മാലാഖ മൂവി റിവ്യൂ

നാടൻ ലുക്കിൽ ആസിഫ് അലി വീണ്ടും എത്തുന്ന കെട്ട്യോളാണ് എൻ്റെ മാലാഖ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെൻസര്‍ ബോര്‍ഡ് ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ്…

kettiyolanu-ente-malakha-mo

നാടൻ ലുക്കിൽ ആസിഫ് അലി വീണ്ടും എത്തുന്ന കെട്ട്യോളാണ് എൻ്റെ മാലാഖ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെൻസര്‍ ബോര്‍ഡ് ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. തമിഴ് ചിത്രം തൊട്രാ, മലയാള ചിത്രം കടംകഥ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് വീണ. അജി പീറ്റര്‍ തങ്കം തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും ജസ്റ്റിൻ

kettiyolanu-ente-malakha-mo

സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്നാണ്. അഭിലാഷ് ശങ്കറാണ് ചിത്കത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രസംയോജനം നൗഫൽ അബ്ദുള്ളയാണ് നിര്‍വ്വഹിക്കുന്നത്.

വില്ല്യം ഫ്രാൻസിസാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ഏറെ നാളുകൾക്ക് ശേഷം ആസിഫ് അലി തനി നാടൻ ലുക്കിലെത്തുന്ന ചിത്രം കൂടിയാണിത്. കടപ്ലാമറ്റം വീട്ടിലെ സ്ലീവാച്ചൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്. നാട്ടുമ്പുറത്തിൻ്റെ ചുറ്റുവട്ടത്ത് നടക്കുന്ന

kettiyolanu-ente-malakha-mo

കഥയാണ് ചിത്രം പറയുന്നതെന്നാണ് ചിത്രത്തിൻ്റേതായി പുറത്ത് വന്ന ട്രെയിലറും ടീസറും ഗാനങ്ങളുമെല്ലാം നൽകുന്ന സൂചന. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ്, കക്ഷി അമ്മിണിപ്പിള്ള, അണ്ടര്‍ വേൾഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി നായകനായെത്തുന്ന ചിത്രമാണ് ഇത്. ഈ ചിത്രങ്ങളിലെല്ലാം ആസിഫിൻ്റെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. കുഞ്ഞെൽദോ, പറന്നു പറന്നു പറന്ന്, പേരിടാത്ത രാജീവ് രവി ചിത്രം, മാമാങ്കത്തിന് ശേഷം എം പത്മകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം എന്നിവയാണ് ആസിഫിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍