കെ.ജി.എഫിലെ ഫ്യൂഡലിസവും ക്യാപിറ്റലിസവും..! ശ്രദ്ധേയമായ കുറിപ്പ്

കെ.ജി.എഫ് സിനിമ ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ശ്രദ്ധേയമായി മാറുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് പ്രമുഖ പത്രം ദി ഹിന്ദുവിന്റെ ഇന്റനാഷണല്‍ അഫയേഴ്‌സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കെജിഎഫ് സിനിമയുടെ ആദ്യഭാഗം ഫ്യൂഡലിസത്തെ കുറിച്ച് ആണെന്നും രണ്ടാം ഭാഗം മുതലാളിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

റോക്കി അടിമകളെ തൊഴിലാളികളാക്കി മാറ്റുകയും അവര്‍ക്ക് നാമമാത്രമായ അവകാശങ്ങള്‍ നല്‍കുകയും സ്വര്‍ണ്ണ ഉത്പാദനം വ്യവസായവല്‍ക്കരിക്കുകയും ചെയ്യുന്നു. മുന്‍ അടിമകളില്‍ നിന്ന് അദ്ദേഹം ഒരു സൈന്യത്തെ ഉയര്‍ത്തുകയും തന്റെ ഖനനത്തെ ഒന്നും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. സ്ഥിരമായ ഉല്‍പ്പാദനം, സ്ഥിരമായ അത്യാഗ്രഹം, സ്ഥിരമായ യുദ്ധം എന്നിവയുണ്ട് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഒന്നാം ഭാഗം ഈയടുത്ത്, രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ഇറങ്ങിയ ശേഷം മാത്രമാണ് ഞാന്‍ കണ്ടു തീര്‍ത്തത്..

എന്നാണ് സ്റ്റാന്‍ലി പറയുന്നത്. എന്തായാലും പുതിയ ഭാഗത്തില്‍ സിനിമയുടെ ചടുതല നിലനിര്‍ത്താന്‍ പ്രശാന്ത് നീലിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. രണ്ടാം ഭാഗവും തനിക്ക് ഇഷ്ടമായെന്നും അതില്‍ പാര്‍ലിമെന്റിലെ സീന്‍, പൊലീസ് സ്റ്റേഷനിലെ വെടിവെപ്പ് സീന്‍, ഇവയെല്ലാം അതിഭയങ്കരം

ആണെന്നും സ്‌ക്രീനില്‍ പ്രകാശ് രാജിനെ കാണാന്‍ സാധിക്കുന്നത് സന്തോഷം നല്‍കുന്നു എന്നും കൂടാതെ ചിത്രത്തില്‍ ആന്‍ഡ്രൂസിന്റെ ഹയര്‍സ്റ്റൈലിന് പ്രേത്യക പരാമര്‍ശം നല്‍കുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Aswathy