Categories: Film News

തീയറ്ററുകളില്‍ തീപ്പൊരി പാറിച്ച KGF -2 വിലെ ആ ഗാനം എത്തി..!!

കെ.ജി.എഫ് ഒന്നാം ഭാഗം കൊണ്ട് തന്നെ റോക്കി ഭായ് യുടെ ആരാധകര്‍ ആയി മാറിയ പ്രേക്ഷകരിലേക്ക് ആവേശവും ആരവവും നിറച്ചു കൊണ്ടാണ് കെ.ജി.എഫ് രണ്ടാം ഭാഗവും എത്തിയത്. കാത്തിരിപ്പിനൊടുവില്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ തീയറ്ററുകളില്‍ ആവേശം തീര്‍ത്ത കെജിഎഫിന്റെ പ്രമോഷന്‍ പാട്ടും എത്തിയിരിക്കുകയാണ്.

മോണ്‍സ്റ്റര്‍ സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് കാഴ്ച്ചക്കാര്‍ കണ്ടു കഴിഞ്ഞ ഈ പാട്ട് യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തിയിരിക്കുകയാണ്. പാട്ടിന്റെ വരികള്‍ ഒരുക്കിയതും പാടിയതും അതിഥി സാഗറാണ്.

രവി ബസ്‌റുര്‍ സംഗീം നിര്‍വ്വഹിച്ച പാട്ടിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്, ഹര്‍ഷ ആണ്. കന്നഡ സിനിമാ ലോകത്തിന് എന്നും അഭിമാനിക്കാവുന്ന ചിത്രമായി മാറിയ കെ.ജി.എഫിന്റെ ഗാനങ്ങളും ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കുകയാണ്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കെ.ജി.എഫ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ്. ഇപ്പോള്‍ സിനിമയുടെ പ്രമോഷന്‍ സോംഗ് കൂടി എത്തിയതോടെ ഗാനവും ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.

 

 

 

 

 

 

Aswathy