മകളുടെ തല മൊട്ടയടിച്ചു !! തന്റെ മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കു വെച്ച് കെജിഎഫ് താരം യഷ് - മലയാളം ന്യൂസ് പോർട്ടൽ
Film News

മകളുടെ തല മൊട്ടയടിച്ചു !! തന്റെ മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കു വെച്ച് കെജിഎഫ് താരം യഷ്

yash-with-daughter

റോക്കി ഭായി എന്ന കഥാപാത്രത്തിലൂടെ തെന്നിദ്യൻ സിനിമയെ ഇളക്കി മറിച്ച നടനായിരുന്നു യഷ് . കെജിഎഫ് ന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. കന്നഡ സിനിമയിലെ സകലകാല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചായിരുന്നു കെജിഎഫ് തരംഗമുണ്ടാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന യഷും ഭാര്യ രാധികയുമെല്ലാം പങ്കുവെക്കുന്ന പോസ്റ്റുകള്‍ അതിവേഗം തരംഗമാവാറുണ്ട്. ഇപ്പോഴിതാ സമാനമായൊരു ചിത്രമാണ് വൈറലാവുന്നത്. മകളെ എടുത്ത് നില്‍ക്കുന്നൊരു ചിത്രമായിരുന്നു യഷ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

yash with daughter

മകളുടെ തല മൊട്ട അടിച്ചിരിക്കുകയാണ് താരം. ശേഷം ഇരുവരും തമ്മില്‍ നടക്കുന്നൊരു സംഭാഷണം പോലെയാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഡാഡി ഇത് വേനല്‍ക്കാലമാണെന്ന് എനിക്ക് അറിയാം. പക്ഷെ ഇത് അതിന് വേണ്ടിയുള്ള ഹെയര്‍ കട്ട് അല്ലെന്ന് എനിക്ക് അറിയാമെന്ന് യഷിനോട് മകള്‍ പറയുന്നു. അത് സത്യമാണെന്ന് ഡാഡിയും സമ്മതിച്ചിരിക്കുകയാണ്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2016 ലായിരുന്നു യഷും രാധികയും വിവാഹിതാരവുന്നത്. 2018 ഡിസംബറില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴാണ് തനിക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം യഷ് വെളിപ്പെടുത്തിയത്. അയ്‌ര (AYRA) എന്നാണ് കുഞ്ഞിന്റെ പേര്. മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴായിരുന്നു തങ്ങള്‍ക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം താരദമ്ബതികള്‍ അറിയിച്ചത്.

yash with her daughter

Join Our WhatsApp Group

Trending

To Top
Don`t copy text!