കെജിഎഫ് ഫെയിം കൃഷ്ണ ജി റാവു അന്തരിച്ചു

യഷ് നായകനായ കെജിഎഫ്: ചാപ്റ്റര്‍ 1 ലെ മികച്ച അഭിനയം കാഴ്ചവെച്ച മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് താരത്തെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…

യഷ് നായകനായ കെജിഎഫ്: ചാപ്റ്റര്‍ 1 ലെ മികച്ച അഭിനയം കാഴ്ചവെച്ച മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് താരത്തെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം അദ്ദഹം അന്തരിച്ചു.

കെജിഎഫില്‍ നായകന്‍ യഷ് നാറാച്ചിയിലെ വില്ലന്മാരുമായുള്ള പോരാട്ട രംഗത്തിന് മുമ്പ് അന്ധനായ ഒരു കഥാപാത്രമായാണ് കൃഷ്ണ ജി റാവു എത്തുന്നത്. കൃഷ്ണ വര്‍ഷങ്ങളോളം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുകയും സാന്‍ഡല്‍വുഡില്‍ നിരവധി സിനിമകളില്‍ സപ്പോര്‍ട്ടിംഗ് റോളുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്, കൂടാതെ അന്തരിച്ച നടന്‍ ശങ്കര്‍ നാഗിനൊപ്പം പതിറ്റാണ്ടുകളോളം അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും, കെജിഎഫിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്.

കെജിഎഫിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കൃഷ്ണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.