വനിതാ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ പിങ്കില്‍ തിളങ്ങി കിയാര അദ്വാനി- ചിത്രങ്ങള്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കിയാര അദ്വാനി. അടുത്തിടെയാണ് താരം വിവാഹിതയായത്. നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് താരത്തെ വിവാഹം ചെയ്തത്. ഇപ്പോഴിതാ കിയാരയുടെ പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ്…

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കിയാര അദ്വാനി. അടുത്തിടെയാണ് താരം വിവാഹിതയായത്. നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് താരത്തെ വിവാഹം ചെയ്തത്. ഇപ്പോഴിതാ കിയാരയുടെ പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

വനിതാ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയ കിയാരയുടെ ലുക്കാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പിങ്ക് നിറത്തിലുള്ള ബാക്ക് ലെസ് ജംപ്‌സ്യൂട്ടാണ് കിയാര ധരിച്ചത്. വസ്ത്രത്തിലെ സ്വീക്വന്‍സുകള്‍ കിയാരയെ സ്‌റ്റൈലിഷാക്കി. സുന്ദരമായ വെള്ളി കമ്മലും സില്‍വര്‍ ബൂട്ടുകളുമാണ് താരം തെരഞ്ഞെടുത്തത്. ലേഖ ഗുപ്തയാണ് മേക്കപ്പ്. കണ്ണിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

മോഡലിംഗില്‍ നിന്നും സിനിമാരംഗത്ത് സജീവമായി തുടങ്ങിയത്. എം.എസ്. ധോണി ദ അണ്‍ടോണ്‍ഡ് സ്റ്റോറിയില്‍ സാക്ഷി ധോണിയെ അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുമുണ്ട് കിയാര. പ്രണയ വിവാഹമായിരുന്നു കിയാരയുടേയും സിദ്ധാര്‍ത്ഥിന്റേയും.’ലസ്റ്റ് സ്റ്റോറീസ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവര്‍ക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

ഷേര്‍ഷ എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വരുണ്‍ ധവാന്‍ നായകനായി എത്തിയ ജഗ്ജഗ് ജീയോ ആണ് കിയാരയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അതേസമയം മിഷന്‍ മജ്‌നുവാണ് സിദ്ധാര്‍ത്ഥിന്റേതായി അവസാനമെത്തിയ ചിത്രം.