ബോളിവുഡ് സിനിമകളെയെല്ലാം പിന്നിലാക്കി കിച്ച സുദീപിന്റെ വിക്രാന്ത് റോണ; കളക്ഷന്‍ റിപ്പോര്‍ട്ട്

കിച്ച സുദീപ് പ്രധാന വേഷത്തിലെത്തിയ ചിത്രം റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങളില്‍ ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കി. ഒന്നിലധികം ബോളിവുഡ് ചിത്രങ്ങളുടെ മുഴുവന്‍ കളക്ഷനെയും ചിത്രം അതിന്റെ ഓപ്പണിംഗില്‍ തന്നെ മറികടന്നു. തെന്നിന്ത്യന്‍…

കിച്ച സുദീപ് പ്രധാന വേഷത്തിലെത്തിയ ചിത്രം റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങളില്‍ ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കി. ഒന്നിലധികം ബോളിവുഡ് ചിത്രങ്ങളുടെ മുഴുവന്‍ കളക്ഷനെയും ചിത്രം അതിന്റെ ഓപ്പണിംഗില്‍ തന്നെ മറികടന്നു.

തെന്നിന്ത്യന്‍ താരശക്തി വീണ്ടും ആളുകളെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമായി. നീരവ് ഭണ്ഡാരി, മീത അശോക്, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും അഭിനയിച്ച ചിത്രം പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണങ്ങള്‍ നേടി.

വ്യാഴാഴ്ച ആഗോളതലത്തില്‍ 2,500 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തു (‘ഷംഷേര’യുടെ കാര്യത്തില്‍ 5,250 സ്‌ക്രീനുകളുമായി താരതമ്യം ചെയ്യുമ്പോള്‍), ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ 85 കോടിയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. 164.5 കോടി രൂപയായിരുന്നു ‘കെ.ജി.എഫ്.: 2’ ന്റെ ആദ്യ ദിന കളക്ഷന്‍. അങ്ങനെ നോക്കുമ്പോള്‍ ‘ജെയിംസ്’, ‘കെ.ജി.എഫ്: ചാപ്റ്റര്‍ 1’, ‘777 ചാര്‍ലി’ എന്നിവയെക്കാള്‍ മുന്നിലാണ് വിക്രാന്ത് റോണയുടെ ആദ്യ ദിന കളക്ഷന്‍.

അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ഡ്യനും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രത്തില്‍ സുദീപിന്റെ കിച്ച ക്രിയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നില്‍. ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍. ചിത്രം കേരളത്തിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസാണ്.