ഫിറോസ് ഖാൻ പറഞ്ഞത് മുഴുവൻ കളവാണ്, തുറന്ന് പറഞ്ഞു ഫിറോസിന്റെ ഭാര്യ!

വൈൽഡ് കാർഡ് എൻഡ്രിയിൽ കൂടി ബിഗ് ബോസ് ഹൗസിലേക്ക് മത്സരിക്കാൻ എത്തിയ മത്സരാർത്ഥികൾ ആണ് ഫിറോസ് ഖാനും ഭാര്യ സജ്നയും. ഇവർ രണ്ടു പേരാണെങ്കിലും ഒറ്റ മത്സരാർത്ഥിയായാണ് ഇവരെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ അമൃത…

വൈൽഡ് കാർഡ് എൻഡ്രിയിൽ കൂടി ബിഗ് ബോസ് ഹൗസിലേക്ക് മത്സരിക്കാൻ എത്തിയ മത്സരാർത്ഥികൾ ആണ് ഫിറോസ് ഖാനും ഭാര്യ സജ്നയും. ഇവർ രണ്ടു പേരാണെങ്കിലും ഒറ്റ മത്സരാർത്ഥിയായാണ് ഇവരെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ അമൃത സുരേഷും സഹോദരി അഭിരാമിയുമായിരുന്നു ഇത് പോലെ ഒറ്റ മത്സരാർത്ഥിയായി പരിഗണിച്ച് പരുപാടിയിൽ എത്തിയത്. ആദ്യമായാണ് ഒരു ദമ്പതികൾ പരുപാടിയിൽ മത്സരിക്കാനായി വരുന്നത്. എന്നാൽ ഇവർ വന്നു ആദ്യ ആഴ്ചയിൽ തന്നെ പലതരത്തിലുള്ള പ്രശ്നങ്ങൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നു. പല വിഷയങ്ങളുടെ പേരിലും അനാവശ്യമായി ദേക്ഷ്യപ്പെടുകയും പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നതാണ് പ്രേക്ഷകർ കണ്ടത്.

അത് പോലെ തന്നെ പരുപാടിയിൽ മത്സരിക്കാൻ എത്തിയ താരമായിരുന്നു കിടിലം ഫിറോസ്. റേഡിയോ ജോക്കിയായി ജോലി നോക്കുന്ന താരം ബിഗ് ബോസിൽ മത്സരിക്കാൻ എത്തുന്ന വിവരം നേരുത്തെ തന്നെ ആരാധകരുടെ ഇടയിൽ സംസാരവിഷയം ആയിരുന്നു. അതിനെ ശരിവെച്ച് കൊണ്ട് തന്നെ താരം പരുപാടിയിൽ പങ്കെടുക്കാൻ എത്തുകയായിരുന്നു. പരുപാടിയിൽ ആരോടും വൈരാഗ്യമോ ദേഷ്യമോ മനസ്സിൽ വെച്ച പെരുമാറാത്ത മത്സരാർത്ഥി കൂടിയാണ് കിടിലം ഫിറോസ്. ഫിറോസ് ഖാൻ പല തവണ വഴക്കുണ്ടാക്കാൻ പ്രേരിപ്പിച്ചെങ്കിലും കിടിലം ഫിറോസ് ക്ഷമയോടെ അതിനെയെല്ലാം നേരിടുകെയായിരുന്നു. ഇപ്പോൾ പരിപാടിയിലെ കിടിലം ഫിറോസിന്റെ പെർഫോമൻസിനെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ.

ഒരു വ്യക്തിക്ക് ഇത്രയേറെ ക്ഷമിക്കാൻ കഴിയുമെന്ന് എനിക് ഇപ്പോൾ ആണ് മനസ്സിൽആയത് . ഇവിടെ വീട്ടിൽ കാണിക്കുന്നതിനേക്കാൾ കൂടുതൽ ക്ഷമ അദ്ദേഹം അവിടെ കാണിക്കുന്നുണ്ട്. പൊട്ടിത്തെറിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ടായിട്ടും അദ്ദേഹം അതെല്ലാം ക്ഷമയോടെ നേരിട്ട്. എന്നെ സമബന്ധിച്ചിടത്തോളം അത് അദ്ദേഹത്തിന്റെ വിജയം തന്നെയാണ്. മറ്റുള്ളവർ എന്ത് പറഞ്ഞാലും അദ്ദേഹം ആ രീതിയിൽ വിജയിച്ചിരിക്കുകയാണ്. അത് പോലെ തന്നെ ഫിറോസ് ഖാൻ പറഞ്ഞു അദ്ദേഹം മുഖം മൂടി ഇട്ടാണ് നടക്കുന്നത് എന്ന്. അത് പച്ച കള്ളം ആണ്. ഈ പതിനേഴു വർഷമായി എനിക്ക് അദ്ദേഹത്തെ അറിയാം. അങ്ങനെ ഒരു മുഖം മൂടി ഞാൻ ഇത് വരെ കണ്ടിട്ടില്ല.