‘ഇന്നും കെജിഫ് വിറപ്പിച്ച വ്യക്തി എന്ന നിലയില്‍ തങ്കം മുന്നില്‍ ഉണ്ടാകും’ കുറിപ്പ്

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് യാഷ് നായകനായെത്തിയ കെജിഎഫ് 2. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം റിലീസ് ചെയ്ത സന്തോഷത്തിലാണ് ആരാധകരോരുത്തരും. കെജിഎഫിന്റെ രണ്ടാം വരവ് നിരാശപ്പെടുത്തിയില്ല എന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കിരണ്‍ സഞ്ജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്. കെജിഎഫിന്റെ കഥയാണ് കിരണിന്റെ പോസ്റ്റില്‍. കര്‍ണാടക ജനങ്ങള്‍ക് ധീരനും ഗവണ്മെന്റ് കോര്‍പ്പറേറ്റ് ആളുകള്‍ക്കു കുറ്റവാളിയും ആയ തങ്കം റൗഡിയുടെ കഥ.

facebook post about kgf 2 part

പോസ്റ്റ് വായിക്കാം

കെജിഫ് മൂവി ആരുടെയും യഥാർത്ഥ കഥ അല്ല എന്ന് പ്രശാന്ത് നീൽ പറഞ്ഞിട്ടുണ്ട്.. ഈ പോസ്റ്റ്‌ പക്ഷെ കെജിഫ് ൽ നടന്ന യഥാർത്ഥ സംഭവവുമായി ഉള്ള കാര്യം ആണ്… കാലങ്ങൾക് മുൻപ് കെജിഫ് നിധി വേട്ട നടക്കുമ്പോൾ പല ആളുകളെയും അനദികൃതമായി പിടിച്ചു കൊണ്ടുവന്നു മിനിങ് നടത്തിയിരുന്നു അങ്ങനെ നടക്കുന്ന കാലത്തു സ്വർണ്ണം മിസ്സിംഗ്‌ ആകുന്നു ആരാണ് സ്വർണ്ണം കടത്തുന്നത് എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഉള്ള ഗനി സൂക്ഷിപ്പുകാർക് ഉത്തരം ഇല്ലായിരുന്നു. ആളുകളെ പിടിച്ചു നിർത്തി പരിശോധന നടത്തി എങ്കിലും അസാധാരണമായ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.
വീണ്ടും സ്വർണ്ണം പോകുന്നു അത് സാധാരണ ജനങ്ങളിൽ എത്തുന്നു കോർപ്പറേറ്റ് കമ്പനി ഇന്ത്യൻ ഗവണ്മെന്റ് ആകെ പരിഭ്രാന്തരായി ആരാണ് സ്വർണ്ണം കടത്തുന്നത്. അതിനു ഉത്തരം കിട്ടിയത് കുറച്ചു നാളുകൾ കഴിഞ്ഞു ആണ് അന്ന് കർണാടകയിൽ ജനിച്ചു മുംബൈ നഗരം വിറപ്പിച്ച തങ്കം റൗഡി ആണ് അത് എന്ന് നിഗമനത്തിൽ എത്തി ചേർന്നു. വീരപ്പൻ കഴിഞ്ഞാൽ ഇന്ത്യയെ വിറപ്പിച്ച ആ കള്ളന് പാവങ്ങളുടെ ഇടയിൽ ധീരൻ ആയിരുന്നു. സ്വന്തം അമ്മയെ മിനിങ് സ്ഥലത്തേക്ക് കൊണ്ടുവന്നത് കാരണം ആണ് തങ്കം റൗടി മുംബൈ വിട്ട് കെജിഫ് ൽ വന്നത് എന്ന് അന്വേഷണത്തിൽ അറിഞ്ഞു.
പല തവണ പിടിക്കാൻ നോക്കി എങ്കിലും തങ്കത്തിനെ ആർക്കും കിട്ടിയില്ല.സിനിമയിൽ ഉള്ളത് പോലെ മസിൽ മാൻ അല്ലാത്ത കാരണം സാധാരണ വ്യക്തിയെ പോലെ അദ്ദേഹം അതിൽ ജീവിച്ചു.കെജിഫ് അതിനെ ഭരിച്ച കോർപ്പറേറ്റ് ആൻഡ് ഗവണ്മെന്റ് ആളുകളെ റൗഡി വിറപ്പിച്ചു കൊണ്ടേ ഇരുന്നു. റൗഡിയെ നിയമപരമായി പിടിക്കാൻ ധാരാളം കുറ്റങ്ങൾ ചാർത്തി നൽകിയിരുന്നു. കൂട്ടത്തിൽ ഉള്ളവരുടെ ഒറ്റ് എന്തോ 1997ൽ പോലീസ് എടുമുറ്റലിൽ തങ്കം റൗഡിയെ കൊന്നു. കർണാടക ജനങ്ങൾക് ധീരനും ഗവണ്മെന്റ് കോർപ്പറേറ്റ് ആളുകൾക്കു കുറ്റവാളിയും ആയ തങ്കം റൗഡിയുടെ കഥ അവിടെ അവസാനിച്ചു പക്ഷെ ഏത് ആളുകൾക്കും അയാളുടെ കഥ വായിക്കുമ്പോൾ രോമാഞ്ചം കേറി വരും അതാകും പ്രശാന്ത് നീൽ തന്റെ ക്യാമറയുമായി കെജിഫ് ലേക്ക് നീങ്ങിയത്.
ആളുകളെ തിരച്ചിൽ പരേഡ് നടത്തി കഴിഞ്ഞും സ്വർണ്ണം കളവ് പോകുന്ന അവസ്ഥ വീണ്ടും വീണ്ടും മാസ്സ് ആക്കി എടുത്തു ജീവിതം തങ്കത്തെ കുറിച്ച് ഒരു നാട്ടുകാരൻ എന്ന നിലയിൽ പ്രശാന്ത് നീലിനും സ്വന്തം നാടിന്റെ പുരുഷനെ വേറൊരു രീതിയിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടാകുക. തങ്കത്തിന്റെ കഥ അല്ല എന്ന് പറഞ്ഞാലും ഇന്നും കെജിഫ് വിറപ്പിച്ച വെക്തി എന്ന നിലയിൽ തങ്കം മുന്നിൽ ഉണ്ടാകും
Previous articleCBI ആറാം ഭാഗം..!? ആരാധകര്‍ കാത്തിരുന്ന ഉത്തരം ഇതാ..!!
Next article‘ഈ ഒരു മാപ്പ് അപേക്ഷിക്കലില്‍ കൊണ്ട് എത്തിച്ചതിനു കാരണമായത്’ വൈറലായി ഒരു കുറിപ്പ്