ശരീരം കാണുന്ന തരത്തിൽ വസ്ത്രം ധരിക്കാൻ പലരും ആവിശ്യപെട്ടിരുന്നു!

കിരൺ റാത്തോഡിനെ അറിയാത്ത സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ കുറവാണ്. സൗത്ത് ഇന്ത്യൻ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു കിരൺ. ഏത് തരം വേഷങ്ങളും ചെയ്യാൻ മടിയില്ലാത്ത താരം എന്നാൽ കുറച്ച് നാളുകൾ…

കിരൺ റാത്തോഡിനെ അറിയാത്ത സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ കുറവാണ്. സൗത്ത് ഇന്ത്യൻ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു കിരൺ. ഏത് തരം വേഷങ്ങളും ചെയ്യാൻ മടിയില്ലാത്ത താരം എന്നാൽ കുറച്ച് നാളുകൾ ആയി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. സിനിമയിൽ സജീവമായിരുന്ന കാലത്ത് ഗ്ലാമറസ് റോളുകളിൽ ആയിരുന്നു താരം അധികവും എത്തിയിരുന്നത്. തമിഴിൽ സൂപ്പർസ്റ്റാർ ചിയ്യാൻ വിക്രത്തിന്റെ നായികയായി ജെമിനി എന്ന സിനിമയിൽ അഭിനയച്ചതോടെയാണ് താരം തെന്നിന്ത്യയ്ക്ക് പ്രിയങ്കരിയായി മാറിയത്. അധികം വൈകാതെ തന്നെ മലയാളത്തിലേക്ക് രംഗപ്രവേശവും താരം ചെയ്തു. മോഹൻലാൽ ചിത്രം താണ്ഡവത്തിൽ കൂടിയാണ് കിരൺ മലയാളത്തിലേക്ക് എത്തുന്നതും. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം എത്തിയെങ്കിലും കൂടുതലും ഗ്ലാമറസ് വേഷങ്ങളിൽ ആണ് പ്രത്യക്ഷപ്പെട്ടിരുന്നത്.

ഇപ്പോഴിതാ തന്റെ കഴിഞ്ഞ കാല അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് കിരൺ. എനിക്ക് ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിനോട് പ്രത്യേകിച്ച് ഇഷ്ടക്കുറവ് ഒന്നും ഇല്ലായിരുന്നു. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ഇഷ്ടവും ആണ്. എന്നാൽ അതിന്റെ പേരിൽ പലരും എന്നെ ദുരുപയോഗം ചെയ്തിട്ടുണ്ട്. പലരും തനിക്ക് എതിർപ്പ് ഇല്ലാത്ത കൊണ്ട് അനാവശ്യമായി ശരീരം കാണിക്കാൻ പറഞ്ഞിട്ടുമുണ്ട്. പലപ്പോഴും കഥാപാത്രത്തിന് യോജിക്കാത്ത വിധത്തിൽ ആണ് അവർ എനിക്ക് വസ്ത്രധാരണം നൽകിയിരുന്നത്. അന്നൊന്നും എതിർത്ത് പറയാൻ തനിക്കും കഴിഞ്ഞില്ല. എന്നാൽ അങ്ങനെ അഭിനയിച്ചതിന്റെ പേരിൽ പല അവസരങ്ങളും എനിക്ക് പിന്നീട് നഷ്ട്ടപെട്ടു.

പല നല്ല കഥാപാത്രങ്ങളും എനിക്ക് ഈ കാരണം കൊണ്ട് നഷ്ട്ടപെട്ടു. നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. എന്നാൽ എന്റെ മുൻകഥാപാത്രങ്ങളെ വിലയിരുത്തിക്കൊണ്ട് അത് പോലെയുള്ള അവസരങ്ങൾ എല്ലാം എനിക്ക് നഷ്ട്ടപെട്ടു. ഇപ്പോൾ ഇടവേളയ്‌ക്കു ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് കിരൺ. തമിഴ് ചിത്രത്തിൽ കൂടിയാണ് താരം തിരിച്ച് വരവ് നടത്തുന്നത്.