ആദ്യം ഭാര്യക്ക് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു, പിന്നീട് നീക്കം ചെയ്തു, കാരണം വ്യക്തമാക്കി കിഷോർ സത്യ

യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിലെ “രഞ്ജൻ പ്രദീപെന്ന”  സുന്ദരനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു  കൊണ്ട് അഭിനയ രംഗത്ത് തുടക്കം കുറിച്ച താരമാണ് കിഷോർ സത്യ, തുടർന്ന്  പ്രമോദ് പപ്പൻ സംവിധാനം ചെയ്ത “തസ്ക്കരവീരനിൽ” മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. സിനിമയേത്തുടർന്ന്  ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തനായ സംവിധായകൻ എം എ നസീർ സംവിധാനം ചെയ്ത “മന്ത്രകോടി” എന്ന ടെലിവിഷൻ പരമ്പരയിലൂടെ ടെലിവിഷൻ സ്ക്രീനിലെ ശ്രദ്ധേയമായ താരമായി മാറി. തുടർന്ന് മീരാ വാസുദേവിനൊപ്പം കനല്പൂവ്, എം ടി വാസുദേവൻ നായരുടെ കഥകൾ,

മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. അമൃത ടിവിയുടെ വനിതാ രത്നം എന്ന റിയാലിറ്റി ഷോ, വിവിധ ചാനലുകളിലെ അവാർഡ് നൈറ്റുകൾ തുടങ്ങിയവ അവതരിപ്പിച്ച് മികച്ച  അവതാരകൻ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ചു, ഇപ്പോൾ എന്ന് സ്വന്തം സുജാത എന്ന പരമ്പരയിൽ ആണ് താരം അഭിനയിക്കുന്നത്, നായക വേഷമാണ് താരം ചെയ്യുന്നത് എങ്കിലും വില്ലൻ ടച്ചുള്ള വേഷമാണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കിഷോർ സത്യ തന്റെ ഭാര്യക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു, എന്നാൽ ചിത്രം പങ്കുവെച്ച് കുറച്ച് നേരത്തിനുള്ളിൽ തന്നെ കിഷോർ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു, അതിനുള്ള കാരണം വ്യക്തമാക്കുകയാണ് താരം ഇപ്പോൾ, കിഷോറിന്റെ വാക്കുകളിലൂടെ,ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമല്ല….. ഒരു മണിക്കൂർ മുൻപ് ഇതേ ചിത്രം ഞാൻ പോസ്റ്റ് ചെയ്തിരുന്നു…. പക്ഷെ വിവാഹ വാർഷിക ആശംസകളുടെ പ്രവാഹം കാരണം അത് ഡിലീറ്റ് ചെയ്ത് വീണ്ടും ഇടുന്നു…. ഭാര്യയെ പ്രകീർത്തിച്ചു ഒരു പടം ഇട്ടാൽ അത് വിവാഹ വാർഷികത്തിനു മാത്രമാണ് എന്ന പൊതുബോധത്തിൽ എത്തുന്ന തരത്തിൽ നമ്മുടെ സൈബർ ജീവിതം ചുരുങ്ങി പോയിരിക്കുന്നു…. സങ്കടപ്പെടുകയല്ലാതെ വേറെ എന്ത് ചെയ്യാൻ…. എങ്ങോട്ടാണ് നമ്മുടെ ചിന്തകൾ… എങ്ങനെയാണു നമ്മുടെ തലച്ചോറിൽ നാം പോലുമറിയാതെ ചില ബോധങ്ങൾ രൂപപ്പെടുന്നത്… അതുകൊണ്ട് ഈ ചിത്രം അടിക്കുറിപ്പ് ഇല്ലാതെ വീണ്ടും പോസ്റ്റ് ചെയ്യുന്നു… ( വിവാഹ ആശംസകൾ അല്ലാതെ കമന്റ്‌ ചെയ്തവരോട് സദയം ക്ഷമ ചോദിക്കുന്നു എന്നാണ് കിഷോർ സത്യ പറയുന്നത്

Previous articleപാപമോചനം തേടി അജ്മീർ ദർഗ സന്ദർശിച്ച് നടി ലക്ഷ്മി റായ് വീഡിയോ വൈറൽ
Next articleടോവിനോച്ചായൻ ഇപ്പോൾ പഴയത് പോലെയല്ല മസിൽ ഒക്കെ കയറിയിട്ടുണ്ട്!