ഞാനുണ്ട് ധൈര്യമായി മുന്നോട്ട് പൊയ്‌ക്കോളൂ, നടി ചന്ദ്ര ലക്ഷ്മണിന്റെ തിരികെ കൊണ്ടുവന്ന് കിഷോർ സത്യ

കിഷോർ സത്യ എന്ന പേരുകേൾക്കുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് കറുത്ത മുത്തിലെ ഡോക്ടർ ബാലചന്ദ്രന്റെ, മികച്ച പ്രതികരണം ആയിരുന്നു താരത്തിന് കറുത്തമുത്തിൽ ലഭിച്ചത്, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയാതാരങ്ങളിൽ ഒരാളാണ് കിഷോർ സത്യാ, നായകൻ,…

കിഷോർ സത്യ എന്ന പേരുകേൾക്കുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് കറുത്ത മുത്തിലെ ഡോക്ടർ ബാലചന്ദ്രന്റെ, മികച്ച പ്രതികരണം ആയിരുന്നു താരത്തിന് കറുത്തമുത്തിൽ ലഭിച്ചത്, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയാതാരങ്ങളിൽ ഒരാളാണ് കിഷോർ സത്യാ, നായകൻ, മികച്ച സ്വഭാവ നടൻ എന്നീ മേഖലകളിൽ താരം ഏറെ തിളങ്ങി, മിനിസ്‌ക്രീനിലെ നായക വേഷങ്ങൾ ഒരുകാലത്തു ഏറെ ചെയ്തിരുന്നത് കിഷോർ സത്യ ആയിരുന്നു, താരം മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്‌സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട്.
മികച്ചൊരു റേഡിയോ ജോക്കി കൂടിയാണ് കിഷോർ സത്യ, ഇപ്പോൾ ഒരിടവേളക്ക് ശേഷം കിഷോർ സത്യ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്, പുതിയ സീരിയലിൽ കൂടിയാണ് താരം വീണ്ടും പരീക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്< തന്റെ തിരിച്ച് വരവിനെ കുറിച്ച് കിഷോർ സത്യ തന്നെയാണ്  പറഞ്ഞിരിക്കുന്നത്, താരത്തിന്റെ പോസ്റ്റ് ഇങ്ങനെ

പ്രകാശനും സുജാതയും വരുന്നു…. ഒരു ഇടവേളക്ക് ശേഷം ഞാൻ വീണ്ടും മിനിസ്‌ക്രീനിൽ തിരിച്ചെത്തുന്നു… നവംബർ ആദ്യവാരം മുതൽ സൂര്യ ടീവിയിൽ നിങ്ങളുടെ പ്രകാശനായി. കൂടെ സുജാതയായി ചന്ദ്ര ലക്ഷ്മണും ഉണ്ട്. “സ്വന്തം സുജാത”, മെഗാ സീരിയലിന്റെ പതിവ് കേട്ടുകാഴ്ചകൾ ഒഴിവാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഇതുവരെ നിങ്ങൾ എന്നിലൂടെ കാണാത്ത കഥാപാത്രവും, രൂപവും ശരീരഭാഷയും, അങ്ങനെ ചില കുഞ്ഞു ശ്രമങ്ങൾ എന്റെ ഭാഗത്തുനിന്നും ഉണ്ട് കേട്ടോ… അൻസാർ ഖാൻ ആണ് സംവിധാനം. എഴുത്ത് സംഗീത മോഹനും.
നടി ചന്ദ്ര ലക്ഷ്മൺ ഒരുകാലത്ത്  മിനിസ്‌ക്രീനിൽ തിളങ്ങി നിന്ന താരമായിരുന്നു, എന്നാൽ കുറച്ച് നാളായി താരം അഭിനയത്തിൽ നിന്നും ഒഴിവായി നിൽക്കുകയാണ്. ചന്ദ്രയുടെ ഒരു തിരിച്ച് വരവ് കൂടിയാണ് ഈ പരമ്പര