ദുഃഖ വാർത്തയുമായി കിഷോർ സത്യ, ആദരാഞ്ജലികൾ നേർന്ന് സീരിയൽ ലോകം! - മലയാളം ന്യൂസ് പോർട്ടൽ
Film News

ദുഃഖ വാർത്തയുമായി കിഷോർ സത്യ, ആദരാഞ്ജലികൾ നേർന്ന് സീരിയൽ ലോകം!

വർഷങ്ങൾ കൊണ്ട് സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻ കാഞ്ഞങ്ങാട് പെരിയമന ശ്രീധരൻ ഭട്ടതിരി ഈ ലോകത്ത് നിന്നും വിട പറഞ്ഞിരിക്കുകയാണ്. ഹൃദയാഘാതം മൂലമാണ് അദ്ദേഹം ഈ ലോകത്ത് നിന്നും അവിചാരിതമായി വിടവാങ്ങിയിരിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപെടുത്തികൊണ്ട് സിനിമ സീരിയൽ രംഗത്ത് ഉള്ളവർ എത്തിയിരിക്കുകയാണ്. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അവസാനമായി ഒരു നോക്ക് കാണാൻ കഴിയില്ലല്ലോ എന്നാണ് താരങ്ങളിൽ പലരും ദുഖത്തോടെ പറഞ്ഞിരിക്കുന്നത്. സിനിമകളിലും സീരിയലുകളിലും ഒരു പോലെ സജീവമായ താരമായിരുന്നു ഭട്ടതിരി.

“മരണത്തിന്റെ അവസാനിക്കാത്ത കണ്ണുപൊത്തിക്കളിയിൽ ഒരാൾ കൂടെ…. ടെലിവിഷൻ അഭിനേതാവായ ശ്രീധരൻ ഭട്ടത്തിരി ഇന്നലെ രാത്രി 8 മണിക്ക് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഒപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു…..” എന്നാണ് കിഷോർ സത്യാ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ ആണ് ഭട്ടതിരി അഭിനയിച്ചത്. പുലിമുരുകനിലെ പോലീസ് വേഷത്തിൽ എത്തിയത് പ്രത്യേക ശ്രദ്ധ നേടിയിരുന്നു. ഇത് കൂടാതെ നിരവധി സീരിയലുകളിൽ വില്ലനായും അഭിനയിച്ച താരം ജയൻ സി കൃഷ്ണ സംവിധാനം ചെയ്ത കൊസ്രാക്കൊള്ളികൾ എന്ന സിനിമയിൽ കൂടി സഹനിർമ്മാതാവും ആയിട്ടുണ്ട്.

ബ്രഹ്മണ കുടുംബത്തിൽ ജനിച്ച് വളർന്ന അദ്ദേഹം തിരുവനന്തപുരം ജില്ലാ ഉപസമിതി അംഗമായിരുന്നു. നിരവധി പേരാണ് ഭട്ടതിരിയുടെ വിയോഗത്തിൽ ദുഃഖം രേഖപെടുത്തിരിക്കുന്നത്.

Trending

To Top
Don`t copy text!