യഥാർത്ഥ ജീവിതത്തിലെ ഭർത്താവിന് ഡിസ്റ്റിങ്‌ഷൻ ആണ് ഭാര്യ തരുന്നത്!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്നു കുടുംബവിളക്ക് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ ആണ് കെകെ മേനോൻ എന്ന് അറിയപ്പെടുന്ന കൃഷ്ണകുമാർ മേനോൻ. സീരിയലിൽ എത്തുന്നതിനു മുൻപ് തന്നെ സിനിമകളിൽ കെകെ മേനോൻ അഭിനയിച്ചിരുന്നു എങ്കിലും…

KK Menon about life

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്നു കുടുംബവിളക്ക് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ ആണ് കെകെ മേനോൻ എന്ന് അറിയപ്പെടുന്ന കൃഷ്ണകുമാർ മേനോൻ. സീരിയലിൽ എത്തുന്നതിനു മുൻപ് തന്നെ സിനിമകളിൽ കെകെ മേനോൻ അഭിനയിച്ചിരുന്നു എങ്കിലും കുടുംബവിളക്കിൽ എത്തിയതോടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ശങ്കർ ഒരുക്കിയ യന്തിരൻ രണ്ടാം ഭാഗത്തിൽ ആയിരുന്നു കെകെ ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം ചിത്രങ്ങൾ ചെയ്തുവെങ്കിലും പാർവതിക്കൊപ്പം ഉയരയിൽ അഭിനയിച്ചപ്പോൾ ആണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. ഇപ്പോൾ ഏഷ്യാനെറ്റ് പരമ്പരയിൽ കൂടി കുടുംബപ്രേക്ഷകരുടെ എല്ലാം ശ്രദ്ധ പിടിച്ച് പറ്റുകയാണ് താരം. കെകെ പരമ്പരയിൽ നെഗറ്റീവ് വേഷത്തിൽ എത്തുന്നതിനാൽ വിമർശനങ്ങൾ ആണ് താരത്തിന് കൂടുതൽ കിട്ടാറുള്ളത്.

പരമ്പരയിൽ ഭാര്യയേയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് കാമുകിൽ ആനന്ദം കണ്ടെത്തുകയും ശേഷം ഭാര്യയുമായി വേർപിരിഞ്ഞു കാമുകിയെ വിവാഹം കഴിച്ചു ജീവിക്കുകയാണ് സിദ്ധാർഥ് എന്ന കെകെ യുടെ കഥാപാത്രം. കടുത്ത വിമർശങ്ങൾ ആണ് താരത്തിന്റെ കഥാപാത്രത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. രണ്ടാം ഭാര്യ പറയുന്നത് കേട്ട് ആദ്യ ഭാര്യയെ ഉപദ്രവിക്കാൻ പുറപ്പെടുകയും ഒടുവിൽ അതിനു കഴിയാതെ നാണം കെടുകയും ആണ് സിദ്ധാർത്ഥ് ഇപ്പോൾ പരമ്പരയിൽ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താൻ അങ്ങനെ അല്ലെന്നും ഭാര്യയും തന്റെ മക്കളും ആണ് തന്റെ ധൈര്യം എന്നുമാണ് കെകെ ഇപ്പോൾ പറയുന്നത്. യഥാർത്ഥ ജീവിതത്തിൽ ഭർത്താവിന് എത്ര മാർക്ക് കൊടുക്കാം എന്ന് തന്റെ ഭാര്യയോട് ചോദിച്ചാൽ ഡിസ്റ്റിങ്ക്ഷൻ ആയിരിക്കും എന്നാണ് കെകെ ഉറപ്പോടെ പറയുന്നത്. കാരണം യഥാർത്ഥ ജീവിതത്തിൽ താൻ തന്റെ ഭാര്യക്കും മക്കൾക്കും വേണ്ടിയാണ് ജീവിക്കുന്നത് എന്നും അവരുടെ സന്തോഷം ആണ് തനിക്ക് വലുതെന്നും കെകെ മേനോൻ പറയുന്നു.

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, ശരണ്യ ആനന്ദ് എന്നിവർ ആണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് പരമ്പര സ്ഥാനം നേടിയിരിക്കുന്നത്.