കരുനാഗപ്പള്ളി കെഎംഎംഎല്ലിൽ വാതക ചോർച്ച!

കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന വൻ കെഎംഎംഎല്ലിൽ വാതക ചോർച്ച. 2014 ൽ ആണ് ഇതിന് മുൻപ് ഇത്തരത്തിൽ വാതകചോർച്ച ഉണ്ടായത്. അത് കഴിഞ്ഞു 5 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ വീണ്ടും വാതകചോർച്ച ഉണ്ടായിരിക്കുന്നത്. ശങ്കരമംഗലം…

കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന വൻ കെഎംഎംഎല്ലിൽ വാതക ചോർച്ച. 2014 ൽ ആണ് ഇതിന് മുൻപ് ഇത്തരത്തിൽ വാതകചോർച്ച ഉണ്ടായത്. അത് കഴിഞ്ഞു 5 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ വീണ്ടും വാതകചോർച്ച ഉണ്ടായിരിക്കുന്നത്. ശങ്കരമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ നാൽപ്പതോളം കുട്ടികൾ ആണ് 2014 ൽ ഉണ്ടായ വാതക ചോർച്ചയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്. ഇപ്പോൾ ഉണ്ടായ വാതക ചോർച്ചയിൽ ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന വിവരം ഇത് വരെ പുറത്ത് വന്നിട്ടില്ല. 2007 ഉം 2011 ലും ഇത്തരത്തിൽ വാതകചോർച്ച ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഇങ്ങനൊരു വാതകചോർച്ച ഉണ്ടാകാനുണ്ടായ കാരണം വ്യക്തമല്ല. കെഎംഎംഎല്ലിൽ നിന്ന് നിയന്ത്രണ വിധേയമായി പുക ഉയർന്നപ്പോൾ പരിസര വാസികൾ പരിഭ്രാന്തർ ആക്കുകയായിരുന്നു. ഉടൻ തന്നെ ഫയർ ഫോഴ്സും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു.