കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിലെ തര്‍ക്കം: പരാതിയുമായി പിതാവ്..!! കുഞ്ഞിന്റെ സ്വകാര്യത മാനിച്ചില്ല..!!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു കൊല്ലത്ത് നടന്ന ഒരു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്. കുഞ്ഞിന്റെ പിതാവ് ഒരുപേര് വിളിക്കുകയും പെട്ടെന്ന് തന്നെ ഭാര്യ അത് എതിര്‍ത്ത്…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു കൊല്ലത്ത് നടന്ന ഒരു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്. കുഞ്ഞിന്റെ പിതാവ് ഒരുപേര് വിളിക്കുകയും പെട്ടെന്ന് തന്നെ ഭാര്യ അത് എതിര്‍ത്ത് മറ്റൊരു പേര് വിളിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അവിടെ ഒരു കുടുംബ വഴക്ക് കൈയ്യാങ്കളി വരെയായി.. ഇപ്പോഴിതാ സംഭവത്തില്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുകാണ് കുഞ്ഞിന്റെ പിതാവ്.

 

തന്റെ കുടുംബത്തില്‍ തന്നെ ഒതുങ്ങേണ്ട ഈ വിഷയം സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കാന്‍ കാരണമായ ആളെ കണ്ടുപിടിക്കണം എന്നും വീഡിയോ പ്രചരിച്ചതോടെ തന്റെ കുഞ്ഞിന്റെ സ്വകാര്യത നഷ്ടപ്പെട്ടെന്നും ആണ് പിതാവ് പരാതി പറയുന്നത്. കൊല്ലത്ത് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷനാണ് പിതാവ് പരാതി നല്‍കിയിരിക്കുന്നത്. 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ സ്വകാര്യത തകര്‍ത്തെന്ന് പിതാവ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ആരാണ് ഇത് ചെയ്തത് എന്നറിയാനായി സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നതിന് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊല്ലം പുനലൂരില്‍ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെയാണ് തര്‍ക്കം ഉണ്ടായത്. പിതാവ് വിളിച്ച് പേര് ഇഷ്ടപ്പെടാതെ വന്നതോടെ കുഞ്ഞിന്റെ അമ്മ മറ്റൊരു പേര് വിളിച്ചു. തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ ആരോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു.