60 കഴിഞ്ഞാല്‍ അച്ഛന്‍ വേഷങ്ങളാണ് അഭിനയിക്കേണ്ടത്! കൊച്ചു നായികമാര്‍ക്കൊപ്പം നായകനാകൂ എന്ന വാശി ഉപേക്ഷിക്കണം- കൊല്ലം തുളസി

നാടകത്തിലൂടെ എത്തി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രതിഭയാണ് കൊല്ലം തുളസി. മലയാളസിനിയിലെ അഴിഭാജ്യഘടകമായി തന്നെ കൊല്ലം തുളസി മാറി. ചെറുതും വലുതുമായ അനവധി വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിന്റെ മഹാതാരങ്ങളെ കുറിച്ച്…

നാടകത്തിലൂടെ എത്തി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രതിഭയാണ് കൊല്ലം തുളസി. മലയാളസിനിയിലെ അഴിഭാജ്യഘടകമായി തന്നെ കൊല്ലം തുളസി മാറി. ചെറുതും വലുതുമായ അനവധി വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ മലയാളത്തിന്റെ മഹാതാരങ്ങളെ കുറിച്ച് കൊല്ലം തുളസി പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ജനങ്ങള്‍ അംഗീകരിച്ച് ഒരു സ്ഥാനത്ത് ഇരുത്തിയിട്ടുമുണ്ട്. എന്നാല്‍ അവര്‍ ഇനിയും മനസ്സിലാക്കേണ്ടത് കൊച്ചു നായികമാര്‍ക്കൊപ്പം നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശി ഒക്കെ മാറ്റണം എന്നാണ്.

ഇനിയെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും അഭിനയം ഒന്ന് മാറ്റി പിടിക്കണം. 60 വയസ്സ് കഴിഞ്ഞാല്‍ അച്ഛന്‍ വേഷങ്ങളാണ് അഭിനയിക്കേണ്ടത് എന്നും കൊല്ലം തുളസി പറയുന്നു.

മോഹന്‍ലാലും മമ്മൂട്ടിയെയും മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിര്‍മ്മാതാക്കളാണ് പുറകെ ഓടി വന്നു ചെയ്യിപ്പിക്കുന്നത്. അതുകൊണ്ടാണ് അവര്‍ ഇങ്ങനെ അഭിനയിക്കുന്നത്. 70 വയസ്സ് കഴിഞ്ഞ മമ്മൂട്ടി ഇനിയും കൊച്ചു പെണ്‍കുട്ടികളുടെ ഒപ്പം ഡാന്‍സ് ചെയ്ത് അഭിനയിക്കുന്നത് അത് അംഗീകരിക്കാവുന്ന കാര്യമല്ലെന്ന് കൊല്ലം തുളസി പറയുന്നു.
Mohanlal67
തമിഴ്‌നാട്ടിലെ ആളുകളുടെ സംസ്‌കാരമല്ല നമ്മുടേത്. അവിടെ സെക്‌സ് റാണിമാര്‍ക്ക് അമ്പലം ഉണ്ടാക്കിക്കൊടുക്കുന്ന സംസ്‌കാരമാണ്. ഖുശ്ബുവിന് വേണ്ടി അവിടെ അമ്പലം നിര്‍മിച്ചിട്ടുണ്ട്. നമുക്ക് ആ സംസ്‌കാരം ആവശ്യമില്ല. അതല്ല നമുക്ക് വേണ്ടത്. നമ്മളിവിടെ സെക്‌സ് റാണിമാരേ ആ കണ്ണുകൊണ്ട് തന്നെയാണ് കാണുന്നത്.

താരാധാന ഉണ്ടെങ്കിലും അത്ര തീവ്രമായി നമ്മുടെ ഇവിടെ ഇല്ല. ഇപ്പോഴും നായകനായി മാത്രമേ അഭിനയിക്കൂ എന്ന് വാശി പിടിക്കുന്നത് ഒരു മോശം പ്രവണതയാണ്. ഇവര്‍ക്ക് പുറകെ പോകുന്ന നിര്‍മാതാക്കളും ഈ കാര്യങ്ങളെ പറ്റി ഒക്കെ ഒന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.
Mammootty50
ഒന്നോ രണ്ടോ സിനിമകളില്‍ കേണലായി അഭിനയിച്ചത് കൊണ്ടാണ് മോഹന്‍ലാലിന് കേണല്‍ പദവി ലഭിച്ചത്. താന്‍ എത്രയോ സിനിമകളില്‍ മന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. തനിക്ക് പദവി ലഭിച്ചിട്ടില്ല എന്നും അദ്ദേഹം ഹാസ്യം കലര്‍ത്തി പറയുന്നു.