സൂര്യയുടെയും ഋഷിയുടേയും വിവാഹം ഒരു സ്വപ്നം മാത്രമോ?

കൂടെവിടെ എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോ വീഡിയോ കണ്ടു ശരിക്കും ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഏഷ്യാനെറ്റ് പുറത്ത് വിട്ട പ്രമോ വിഡിയോയിൽ തെറ്റിദ്ധാരണകൾക്ക് ഒടുവിൽ സൂര്യയും ഋഷിയും തമ്മിൽ വിവാഹിതർ ആകുന്നതാണ് കാണിച്ചിരിക്കുന്നത്. വിവാഹ വേഷത്തിൽ ഓടിവന്നു വേഗം ഇരുവരും ഹെലികോപ്റ്ററിൽ കയറുന്നതും ഇരുവരുടെയും പുറകെ പിന്തുടർന്ന് ഗുണ്ടകൾ വരുന്നതും ആണ് പ്രമോയിൽ കാണിക്കുന്നത്. ഒടുവിൽ ഹെലികോപ്റ്ററിൽ കയറിൽ രക്ഷപ്പെടുന്ന ഋഷിയും സൂര്യയും ആകാശത്തിന്റെ അതിരുകളും കടന്ന് പ്രണയത്തിന്റെ വർണ്ണ ലോകത്തിലേക്ക് കൂടും തേടി പറക്കുകയാണ് സൂര്യയും ഋഷിയും എന്നാണ് പ്രമോ വീഡിയോയുടെ അവസാനം പറയുന്നത്.

എന്നാൽ ഇതും സ്വപ്നം മാത്രമാണോ എന്നാണ് ആരാധകരുടെ ചോദ്യം. കാരണം കഴിഞ്ഞ ഓണം എപ്പിസോഡുകളിലും മറ്റുമായി ഏറ്റവും കൂടുതൽ സ്വപ്നത്തിന്റെ എപ്പിസോഡുകൾ പുറത്ത് വിട്ട പരമ്പരയാണ് കൂടെവിടെ. എന്നാൽ ഋഷിയുടെയും സൂര്യയുടെയും വിവാഹത്തിന്റെ പ്രൊമോയിൽ തന്നെ അധികം ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാര്യവും ഉണ്ട്. നെറുകയിൽ സിന്ദൂരം അണിഞ്ഞു നിൽക്കുന്ന മിത്രയെയും പ്രമോ വിഡിയോയിൽ കാണിക്കുന്നുണ്ട്. മിത്രയുടെ നെറുകയിലെ സിന്ദൂരം കണ്ടു അതിശയത്തോടെ സിന്ദൂരത്തിലേക്ക് നോക്കുന്ന അഥിതി ടീച്ചറിനെയും പ്രമോയിൽ കാണാം. റിഷിക്കൊപ്പം ആണ് മിത്ര അമ്പലത്തിൽ വരുന്നത്. സൂര്യയ്‌ക്കൊപ്പം അമ്പലത്തിൽ വരുന്ന അഥിതി ടീച്ചർ അവിചാരിതമായാണ് ഇരുവരെയും കാണുന്നത്. ഇതോടെ സംശയത്തിൽ ആയിരിക്കുന്നത് ആരാധകർ തന്നെ ആണ്. ഋഷിയും മിത്രയും തമ്മിലുള്ള കല്യാണം ആണോ ഋഷിയും സൂര്യയും തമ്മിലുള്ള കല്യാണം ആണോ നടന്നതെന്നുള്ള സംശയത്തിൽ ആണ് ആരാധകരും.

ഏഷ്യാനെറ്റിൽ അടുത്തിടെ തുടങ്ങിയ പരമ്പര ആണ് കൂടെവിടെ. കുറഞ്ഞ സമയംകൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞു. ഇപ്പോൾ ഏഷ്യാനെറ്റ് പരമ്പരകളുടെ റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനം. നിരവധി ആരാധകരെയും പരമ്പര കുറഞ്ഞ സമയം കൊണ്ട് നേടിക്കഴിഞ്ഞു. കൂടെവിടെയിൽ നായികയായി എത്തുന്നത് അൻഷിത ആണ്. താരം വളരെ മുൻപ് തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ്. സംഗീത ആൽബങ്ങളിലും പാരമ്പരകളിലും എല്ലാം താരം നേരുത്തെ തന്നെ അഭിനയിച്ചിട്ടുണ്ട്. സൂര്യ എന്ന കഥാപാത്രത്തെയാണ് കൂടെവിടെയിൽ അൻഷിത അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. ഓരോ ദിവസം കഴിയും തോറും സംഭവ ബഹുലമായ എപ്പിസോഡുകളിൽ കൂടിയാണ് പരമ്പര കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

Previous articleആ രംഗങ്ങൾ ചെയ്തപ്പോൾ ശരിക്കും നാണം വന്നു, മനസ്സ് തുറന്ന് അരവിന്ദ് സ്വാമി
Next articleആര്യയെ മാത്രമല്ല ഫക്രുവിനെയും വീണയേയും ഒന്നും വിവാഹത്തിന് കണ്ടില്ല