പുഷ്പയിലെ ‘ശ്രീവല്ലി’ ഗാനത്തിന് ചുവടു വെച്ച് കൊറിയന്‍ യുവതി- വീഡിയോ

അല്ലു അര്‍ജുന്‍ നായകനായെത്തിയ ചിത്രം പുഷ്പ സമീപകാലത്തെ ഏറ്റവും വലിയ വിജയമായിരുന്നു. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുക എന്ന അപൂര്‍വ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു. ദേവിശ്രീ പ്രസാദ് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിലെ മിക്ക ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ ‘കണ്ണില്‍ കര്‍പ്പൂരദീപമോ ശ്രീവല്ലി’ എന്ന പാട്ട് നിരവധി പേര്‍ റീല്‍സുകളായി ഇറക്കിയിരുന്നു.

ഇപ്പോഴിതാ കൊറിയന്‍ യുവതിയും ഈ പാട്ടിന് ചുവടു വെച്ചിരിക്കുകയാണ്. കൊറിയന്‍ ജി1 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഈ നൃത്തം നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ ബുദ്ധിമുട്ടാണ്. ‘കൊറിയന്‍ പതിപ്പില്‍ അല്ലു അര്‍ജുന്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ദശലക്ഷത്തിലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് കമന്റുകളിട്ടത്.

ഡിസംബര്‍ 17നാണ് ചിത്രം റീലീസ് ചെയ്യുന്നത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി പതിപ്പുകളിലും ചിത്രം തീയറ്ററുകളില്‍ എത്തിയിരുന്നു.

Previous articleവിമാനത്താവളത്തില്‍ ആള്‍ക്കൂട്ടം വളഞ്ഞു; പ്രഭാസിനെ രക്ഷിച്ച് രാജമൗലി- വീഡിയോ
Next articleപച്ചപ്പയര്‍ കഴിക്കാറുണ്ടോ? ഗുണങ്ങളെ കുറിച്ച് വിവരിച്ച് ശില്‍പ ഷെട്ടി