സിബി മലയിലിന്റെ തിരിച്ചു വരവ്… പക്ഷേ, ഇതിലും മികച്ചത് പ്രതീക്ഷിച്ചു..!

ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് കൊത്ത്. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ സിനിമയെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രാഗേഷ് എന്ന വ്യക്തിയാണ് ഈ സിനിമയെ കുറിച്ചുള്ള തന്റെ റിവ്യൂ പങ്കുവെച്ചത്. ഒരു സിബി മലയില്‍ ചിത്രത്തില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നതെല്ലാം ഈ സിനിമയിലും അതേപടിയുണ്ടായിരുന്നു..

അതേസമയം, സിബി സാറിന് ഒരു തിരിച്ചുവരവാണ് ഈ സിനിമയെങ്കിലും അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ഇതിലും മികച്ചവയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത് എന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. സമീപകാലത്ത് ഇറങ്ങിയ രാഷ്ട്രീയ സിനിമകളില്‍ മികച്ച ഒന്നായ കൊത്ത് നല്ല അഭിപ്രായങ്ങളാണ് നേടുന്നത്. ഷാനു, സുമേഷ് എന്നീ ഉറ്റ സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമായ രണ്ടു ചെറുപ്പക്കാരുടെ കഥയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്.

ഈ സിനിമയിലെ നായക കഥാപാത്രങ്ങള്‍ തമ്മിലുള്ള സൗഹൃദം തന്നെയാണ് ഹൈലൈറ്റ്… അഭിനേതാക്കള്‍ എല്ലാം കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചതാക്കി എന്ന് കുറിപ്പില്‍ പറയുന്നു.. ആസിഫിന്റെ പ്രകടനത്തേക്കാള്‍ ഇഷ്ടമായത് റോഷന്റെ വളരെ നാച്ചുറലും മിതത്വം പാലിക്കുന്ന രീതിയിലുമുള്ള പ്രകടനമായിരുന്നു. എല്ലാംകൊണ്ടും നല്ലൊരു സിനിമയില്‍ എടുത്ത് പറയേണ്ട ചില നെഗറ്റീവുകളും ഈ കുറിപ്പില്‍ ചര്‍ച്ചയാകുന്നുണ്ട്. വളരെ ക്ലീഷേയും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന സിനിമയും ആയിരുന്നു കൊത്ത് എന്നതാണ്.

എന്താണ് സിനിമയില്‍ അവസാനം സംഭവിക്കാന്‍ പോകുന്നത് നമുക്ക് കൃത്യമായി മുന്നേ അറിയാന്‍ പറ്റും. ഇമോഷണല്‍ സീനുകള്‍ കൈകാര്യം ചെയ്യാന്‍ സിബി മലയിലിനുള്ള ആ ഒരു ഗംഭീരമായ കഴിവ് ഈ സിനിമയിലും കാണാന്‍ സാധിക്കും.

വളരെ മെലോ ഡ്രാമയായി ‘കൈവിട്ട് പോകേണ്ട’ പല രംഗങ്ങളും വളരെ നാച്ചുറല്‍ ആയിട്ട് എടുക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്. സിബി സാറിന് ഒരു തിരിച്ചുവരവാണ് ഈ സിനിമയെങ്കിലും അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ഇതിലും മികച്ചവയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

Nikhina