സിനിമയിൽ അഴിഞ്ഞാടാൻ വിടുന്നതിനേക്കാൾ കടലിൽ കൊണ്ട് പോയി താഴ്ത്താൻ ആണ് പറഞ്ഞത്!

വർഷങ്ങൾ കൊണ്ട് മലയാള ഇസിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം ആണ് കെപി എസ് ലളിത. നൂറിലധികം ചിത്രങ്ങളിൽ ആണ് താരം ഇത് വരെ അഭിനയിച്ചിട്ടുള്ളത്. ഹാസ്യ വേഷങ്ങൾ ആണെങ്കിലും സീരിയസ് വേഷങ്ങൾ ആണെങ്കിലും ഒരുപോലെ…

വർഷങ്ങൾ കൊണ്ട് മലയാള ഇസിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം ആണ് കെപി എസ് ലളിത. നൂറിലധികം ചിത്രങ്ങളിൽ ആണ് താരം ഇത് വരെ അഭിനയിച്ചിട്ടുള്ളത്. ഹാസ്യ വേഷങ്ങൾ ആണെങ്കിലും സീരിയസ് വേഷങ്ങൾ ആണെങ്കിലും ഒരുപോലെ തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച താരം കൂടിയാണ് ലളിത ചേച്ചി. ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്‌ക്രീനിൽ കൂടിയും താരം സജീവമായി തന്നെ അഭിനയ ലോകത്ത് നിൽക്കുന്നുണ്ട്. പതിറ്റാണ്ടുകൾ ആയി അഭിനയലോകത്ത് സജീവമായ താരം എന്നാൽ ഇപ്പോൾ ചില വിമര്ശനങ്ങളക്ക് ഇര ആയിക്കൊണ്ടിരിക്കുകയാണ്. കെപി എസ് ലളിത മലയാള മനോരമയിൽ നൽകിയ പ്രസ്താവന ഉയർത്തി കാണിച്ച് കൊണ്ടാണ് താരത്തിനെതിരെ രൂക്ഷ വിമർശനം നടന്നു കൊണ്ടിരിക്കുന്നത്.

അച്ഛൻ തന്റെ കുഞ്ഞുന്നാളിൽ ഡാൻസ് പഠിപ്പിക്കാൻ തന്നെ ചേർത്തതിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ വിമർശനത്തിന് ഇര ആയിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. ചെറുപ്പത്തിൽ തന്നെ നൃത്തം പഠിപ്പിക്കാൻ വേണ്ടി ചേർത്തപ്പോൾ അച്ഛന്റെ പ്രവർത്തിയെ എതിർത്ത് കൊണ്ട് നാട്ടുകാരും ബന്ധുക്കളും എത്തിയിരുന്നു. എന്നാൽ അച്ഛൻ കലയെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ ആയത് കൊണ്ട് തന്നെ അവരുടെ വാക്കുകൾക്ക് ചെവി നൽകിയില്ല. വളരെ മോശം രീതിയിൽ ആയിരുന്നു പലരും ഈ വിഷയത്തിൽ അച്ഛനോട് സംസാരിച്ചത്. പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരെ സിനിമയിൽ അഴിഞ്ഞാടാൻ വിടുന്നതിനേക്കാൾ നല്ലത് കടലിൽ കൊണ്ട് പോയി കെട്ടിത്തൂക്കി ഇടുന്നതാണെന്നു വരെ ആളുകൾ അച്ഛനോട് പറഞ്ഞിട്ടുണ്ട് , അച്ഛൻ എന്റെ കൂടെ നിന്നത് കൊണ്ട് മാത്രമാണ് ഇന്ന് ഞാൻ ഒരു കലാകാരി ആയത് എന്നുമാണ് കെപി എസ് ലളിത പറഞ്ഞത്. kpc lalitha

എന്നാൽ ഇതിനെതിരെ വലിയ രീതിയിൽ ഉള്ള വിമർശനം ആണ് താരത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. മീ ടൂ മൂവേമെന്റിനെതിരെ മോശമായി സംസാരിച്ചെന്നും ആരോപിച്ച് കൊണ്ടാണ് ആളുകൾ കെപി എസ് ലളിതയ്ക്ക് എതിരെ എത്തിയിരിക്കുന്നത്. മീ ടൂ മൂവ്മെന്റ് വഴി സ്ത്രീകൾക്ക് അവരുടെ തൊഴിൽ മേഖലകളിൽ കൂടുതൽ സ്വാതന്ത്രം കിട്ടിയെന്നാണ് ആളുകൾ പറയുന്നത്.