എന്നാലും നിങ്ങൾ ഒരു വാക്ക് പോലും എന്നോട് പറഞ്ഞില്ല, ഇത്രയ്ക്ക് അന്യൻ ആയിരുന്നോ ഞാൻ !! പിഷാരടിയുടെ ആ വാക്കുകൾ എന്റെ കണ്ണ് നിറച്ചു

കഴിഞ്ഞ ദിവസം രജിത് കുമാറും കൃഷണപ്രഭയും വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും തുളസി മാല അണിഞ്ഞ് നിൽക്കുന്ന ചിത്രം പുറത്ത് വന്നതിനെ തുടർന്നാണ് രണ്ടുപേരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്.…

കഴിഞ്ഞ ദിവസം രജിത് കുമാറും കൃഷണപ്രഭയും വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും തുളസി മാല അണിഞ്ഞ് നിൽക്കുന്ന ചിത്രം പുറത്ത് വന്നതിനെ തുടർന്നാണ് രണ്ടുപേരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ തങ്ങൾ വിവാഹിതരായിട്ടില്ല പുതിയതായി ആരംഭിക്കാന്‍ പോകുന്ന ഒരു ഹാസ്യ പരമ്ബരയുടെ പ്രമോഷണായിരുന്നു ആ ചിത്രമെന്ന് പിന്നീട് കൃഷണപ്രഭ പറഞ്ഞിരുന്നു. ഇപ്പോൾ ആ ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ തനിക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് കൃഷ്ണപ്രബഭ.

ഫോട്ടോ കണ്ടതിന് പിന്നാലെ ധാരാളം പേര്‍ പരിഭവിച്ചും സത്യം അറിയാനും ഒക്കെയായി വിളിച്ചെന്നും ഫോട്ടോ പുറത്തു വന്നപ്പോഴാണ് നമ്മളോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നത് ആരെന്ന് മനസ്സിലായതെന്നും കൃഷ്ണപ്രഭ പറയുന്നു.

‘കൂട്ടത്തില്‍ ഏറ്റവുമധികം പരിഭവം പറഞ്ഞത് പിഷാരടിയാണ്. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞുപോയി. ‘നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്തു മാറ്റാന്‍ പോകുന്നു’, ഇത്രയും പറഞ്ഞ് കോള്‍ കട്ട് ചെയ്ത പിഷാരടിയെ തിരികെ വിളിച്ചാണ് സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തിയത്’. എന്ന് താരം പറയുന്നു. രജിത്കുമാര്‍ ഒരു സൂപ്പര്‍ കോ ആര്‍ട്ടിസ്റ്റ് ആണെന്നാണ് കൃഷ്ണപ്രഭയുടെ അഭിപ്രായം. ആദ്യമായാണ് അദ്ദേഹം ഒരു പരമ്ബരയില്‍ വരുന്നത്. നല്ല വ്യക്തിത്വത്തിനുടമയാണ് രജിത് സാറെന്നും നടി പറഞ്ഞു.