കൃഷ്ണ കുമാറും മക്കളും മലയാളത്തിന്റെ പ്രിയ താരകുടുംബമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കുടുംബവുമാണ് കൃഷ്ണകുമാറിന്റേത്. വിശേഷങ്ങള്‍ പങ്കുവച്ച് കൃഷ്ണകുമാറും മക്കളും എത്താറുണ്ട്. മക്കളായ അഹാനയും ദിയയും നടിമാരുമാണ്. സഹോദരിമാര്‍ നാലുപേരും ഡാന്‍സുകാര്‍ കൂടിയാണ്. വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടന് എന്ന പേരില്‍ പലരും അദ്ദേഹത്തെ കളിയാക്കാറുമുണ്ട്. എന്നാല്‍ തന്റെ വീടൊരു സ്വര്‍ഗരാജ്യമാണെന്ന് പലപ്പോഴും താരം തെളിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ കൃഷ്ണകുമാര്‍ മക്കളെ കുറിച്ച് പറഞ്ഞതാണ് വൈറലായിരിക്കുന്നത്. ഈ നാല്‍വര്‍ സംഘമാണ് എന്റെയും സിന്ധുവിന്റെയും ജീവിതത്തിലെ സന്തോഷവും സൗഭാഗ്യങ്ങളും സമൃദ്ധിയുമെന്നാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിങ്ങനെ
Four strong pillars of our life.. Ahaana Krishna Diya Krishna Ishaani Krishna Hansika Krishna, വളരെ യാദൃശ്ചികമായി എടുത്ത ഒരു ഫോട്ടോയാണ്. സന്തോഷമുണ്ടാക്കുന്ന ഒരു ചിത്രമായി തോന്നി.. അതിനാല്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു ഈ നാല്‍വര്‍ സംഘമാണ് എന്റെയും സിന്ധുവിന്റെയും ജീവിതത്തിലെ സന്തോഷവും സൗഭാഗ്യങ്ങളും സമൃദ്ധിയും. സര്വ്വേശ്വരന് നന്ദി. ഒരോ വീട്ടിലും പെണ്മക്കള് സദാ സന്തോഷമായിരിക്കട്ടെ. ഒരോ അച്ഛന്റെയും അമ്മയുടെയും മനസ്സുകള്‍ സമാധാനത്താലും, സന്തോഷംകൊണ്ടും നിറഞ്ഞുതുളുമ്പട്ടെ. ജയ് ഹിന്ദ് കൃഷ്ണകുമാര്‍ കുറിച്ചിട്ടു.
സീരിയല്രംഗത്തുനിന്നുമാണ് കൃഷ്ണ കുമാര്‍ സിനമയിലേക്കു വരുന്നത്. ആദ്യമായി അഭിനയിച്ച ചിത്രം 1994 പുറത്തിറങ്ങിയ കാശ്മീരം ആണ്. മലയാളസിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ തമിഴ് സിനിമയിലും സീരിയലുകളിലും സജീവമായി. ബില്ല 2, ദൈവതിരുമകള്‍, മുഖമൂടി തുടങ്ങിയ തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മൂത്തമകള്‍ അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരും സിനിമയിലേക്കെത്തിയിരിക്കുകയാണ്.