വീട്ടില്‍ ആറ് പെണ്ണുങ്ങള്‍..!! കൃഷ്ണകുമാറിന് ഏറെയിഷ്ടം ഹന്‍സുവിനോട്..!! വൈറലായി കുറിപ്പ്

നടന്‍ കൃഷ്ണകുമാറിന്റേത് ഒരു സെലിബ്രിറ്റി കുടുംബം തന്നെയാണ്. ആ വീട്ടിലെ ഓരോ അംഗത്തെയും പ്രേക്ഷകര്‍ക്ക് വളരെ സുപരിചതവുമാണ്. ആറ് പെണ്ണുങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു ഏക പുരുഷനാണ് ആ വീട്ടില്‍ കൃഷ്ണ കുമാര്‍. ഭാര്യ സിന്ധു…

നടന്‍ കൃഷ്ണകുമാറിന്റേത് ഒരു സെലിബ്രിറ്റി കുടുംബം തന്നെയാണ്. ആ വീട്ടിലെ ഓരോ അംഗത്തെയും പ്രേക്ഷകര്‍ക്ക് വളരെ സുപരിചതവുമാണ്. ആറ് പെണ്ണുങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു ഏക പുരുഷനാണ് ആ വീട്ടില്‍ കൃഷ്ണ കുമാര്‍. ഭാര്യ സിന്ധു കൃഷ്ണയോടൊപ്പം നാല് പെണ്‍മക്കളും കൂടെ അപ്പച്ചിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഞങ്ങളുടെ കുടുംബത്തെ ഒരു ജില്ലയായി പ്രഖ്യാപിച്ച് കഴിഞ്ഞു എന്ന് നടി അഹാനപോലും പല അഭിമുഖങ്ങളിലും തമാശയായി പറഞ്ഞിട്ടുണ്ട്,

ഇപ്പോഴിതാ പെണ്‍മക്കളില്‍ തനിക്ക് ഹന്‍സുവിനോടുള്ള ആത്മബന്ധത്തെ കുറിച്ചും തന്റെ ബാക്കി പെണ്‍മക്കളെ കുറിച്ചും തന്റെ ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച ഹൃദയം തൊടുന്ന കുറിപ്പാണ് വൈറലായി മാറുന്നത്. മകള്‍ ഹന്‍സികയ്‌ക്കൊപ്പമുള്ള കുറേ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

അസുലഭനിമിഷങ്ങള്‍… ഇളയവള്‍ ഹന്‍സു.. എന്തായിരിക്കാം ഇളയമകളോട് ഒരു പ്രത്യേക സ്‌നേഹത്തിനു കാരണം.. വീട്ടില്‍ നാലുമക്കള്‍.. മൂത്തമകള്‍ ആഹാനയുമായി 26 വര്‍ഷത്തെ ബന്ധം..അടുത്ത രണ്ടു മക്കള്‍ (ദിയയും ഇഷാനിയും) ആഹാനയുമായി രണ്ടര വയസ്സും, 5 വയസ്സും വ്യത്യാസത്തില്‍ ജനിച്ചു.. 10 വര്‍ഷത്തിന് ശേഷം ഹന്‍സികയെന്ന ഒരു പ്രതിഭാസം ഞങ്ങളെ തേടിയെത്തി…അതിനാല്‍ അഹാനയേക്കാള്‍ 10 വര്‍ഷം കുറവാണ് അവളോടൊപ്പം ജീവിച്ചത്. പക്ഷെ മുന്‍ജന്മത്തില്‍ വളരെകാലം ഹാന്‍സികക്കൊപ്പം ജീവിച്ച ഒരു തോന്നല്‍..വളരെ അധികം സന്തോഷവും ഒപ്പം ബാലാരിഷ്ടതയുടെ ഏഴര ശനിയുലൂടെ അവളും ഞങ്ങളും കടന്നുപോയപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിച്ചവള്‍ ഹാന്‍സിക…

പക്ഷെ കാലം കടന്നു പോയി..അവള്‍ക്കു 16 വയസ്സ്..ഇന്ന് ഞങ്ങളെ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്ന അച്ചുതണ്ട്.. വീട്ടിലെ താരം.. മക്കളില്‍ ഏറ്റവും പക്വമതി എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം.. അവളുടെ ആത്മാവ് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സഞ്ചരിച്ച പ്രതീതി…53 വയസ്സില്‍ അവളെ കെട്ടിപിടിക്കുമ്പോള്‍, അവളോടൊപ്പം ഇരിക്കുമ്പോള്‍, വീഡിയോകളില്‍ വരുമ്പോള്‍, ഒരു ചെറുപ്പം തോന്നാറുണ്ട്.. വല്ലപ്പോഴും മാത്രമാണ് ഞാന്‍ മക്കളുമായി കൂടുന്നത്… Detachment in Attachment എന്നൊരു കാര്യം ജീവിതത്തില്‍ പണ്ടും ഉണ്ടായിരുന്നു.. എന്നും സ്‌നേഹത്തില്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ഒരുകാര്യം.. തെറ്റോ ശെരിയോ എന്നറിയില്ല.. എങ്കിലും അത് ജീവിതത്തില്‍ പാലിക്കുന്നു…

ഇന്ന് നല്ലൊരു ദിവസമായിരുന്നു… ഇന്നലത്തെ പോലെ.. നാളെ ഇതിലും മനോഹരമാവും.. എന്നെയും നിങ്ങളെയും നന്മയിലൂടെ നയിച്ചു കൊണ്ട് പോകുന്ന ആ അദൃശ്യ ശക്തിക്കു നന്ദി.. എല്ലാവര്‍ക്കും കുടുംബത്തില്‍ നന്മയുണ്ടാവട്ടെ.. സന്തോഷമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു…