മമ്മൂട്ടിയുടെ ഉപദേശ പ്രകാരം പിറ്റേ ദിവസം തന്നെ കൃഷ്ണകുമാറും സിന്ധുവും വിവാഹതിരായി ആ ഉപദേശത്തെ പറ്റി മുകേഷ്!!

മലയാള സിനിമയിലെ താരദമ്പതികൾ  ആണ് നടൻ കൃഷ്ണകുമാറും, സിന്ധുവും. ഇപ്പോൾ താരങ്ങൾ വിവാഹിതരായത്  മമ്മൂട്ടിയുടെ ഉപദേശ പ്രകാരം ആയിരുന്നു എന്ന് നടൻ മുകേഷ് വെളിപ്പെടുത്തുകയാണ്. സൈന്യം സിനിമയുടെ ലൊക്കേഷനിൽ വെച്ച്   തങ്ങളുടെ ഉപദേശത്തിനായി സിന്ധുവും, കൃഷ്ണകുമാറും എത്തിയിരുന്നു. അവരുടെ ജീവിത വിജയത്തിനുള്ള  ഉപേദശങ്ങൾ തങ്ങൾ നൽകിയെന്നും മുകേഷ് പറയുന്നു. എന്നാൽ ആ ഉപദേശം കേട്ടിട്ട് പിറ്റേ ദിവസം തന്നെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്യ്തു. മുകേഷ് സ്പീക്കിങ് എന്ന യു ടുബ് ചാനലിൽ അഹാന എത്തിയപ്പോളാണ് മുകേഷ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.


മുകേഷിന്റെ വാക്കുകൾ ഇങ്ങനെ .. കൃഷ്ണകുമാറും, സിന്ധുവും വളരെ നാളുകൊണ്ടു പ്രണയത്തിൽ ആയിരുന്നു. എന്നാൽ സിന്ധുവിന്റെ വീട്ടുകാർക്ക് ഇഷ്ട്ടം അല്ല ഈ വിവാഹത്തിന് ഈ കാര്യം ഞങ്ങളോടെ പറയുന്നത് അപ്പാഹാജ ആയിരുന്നു. ഇരുവരും എവിടയോ പോകാൻ എന്നും പറഞ്ഞാണ് ഇങ്ങോട്ടു വന്നത് ഇരുവരും കാറിനുള്ളിൽ ഇരിപ്പുണ്ട് അപ്പ ഹാജ ഞങ്ങളോട് പറഞ്ഞു മുകേഷ് പറയുന്നു അങ്ങെനെ സിന്ധവും, കൃഷ്ണകുമാറും അപ്പോളേക്കും സെറ്റിൽ എത്തിയിരുന്നു മമ്മൂട്ടി അവരോടു ചോദിച്ചു എന്താണ് രണ്ടുപേരും.

അപ്പോൾ ഇരുവരും പറഞ്ഞു ഞങ്ങൾക്കു മമ്മൂക്കയുടെ ഉപദേശം വേണം. അപ്പോൾ മമ്മൂട്ടി പറഞ്ഞു ഞാൻ എന്ത് പറഞ്ഞാലും നീ അനുസരിക്കുമോ  എങ്കിൽ നീ സ്നേഹിച്ച പെണ്ണിനെ തന്നെ വിവാഹം കഴിക്കണം.  വിവാഹം  കഴിഞ്ഞാൽ ആ  പെണ്ണിനെ പോറ്റാനുള്ള കഴിവും നിനക്കു ഉണ്ടാകണം. ഈ പ്രേമം ആദ്യമൊക്കെ നല്ലതായിരിക്കും എന്നാൽ ദാരിദ്ര്യം മറ്റും വന്നു കഴിഞ്ഞാൽ പിന്നീട് വേണ്ടിയിരുന്നില്ല എന്ന് തോന്നും ഇങ്ങനെ പറഞ്ഞു പിന്നീട് പിറ്റേ ദിവസം അപ്പാഹാജ വിളിച്ചു പറയുന്നു സിന്ധുവും, കൃഷ്ണകുമാറും വിവാഹിതരായി  അത്രത്തോളം ഉണ്ടായിരുന്നു മമ്മൂട്ടിയുടെ ഉപദേശം ഒരു ചെറു ചിരിയോടു മുകേഷ് പറഞ്ഞു.

Previous articleഎന്റെ ജീവിതമാണ്, എനിക്കിഷ്ടമുള്ള രീതിയില്‍ ജീവിയ്ക്കും!!! എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് മറ്റുള്ളവര്‍ക്ക്! വിവാദങ്ങളോട് ആദ്യമായി മനസ്സ് തുറന്ന് ഗോപി സുന്ദര്‍
Next articleനന്ദന പോയിട്ട് 11 വര്‍ഷം! മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ചിത്ര