സിഗരറ്റ് ഉണ്ടോ അച്ഛാ ഒരു തീപ്പെട്ടി എടുക്കാൻ ? അച്ഛനോട് സിഗരറ്റ് ചോദിച്ച് കൃഷ്ണകുമാറിന്റെ മക്കൾ

മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. അഹാന ദിയ ഹന്‍സിക ഇഷാനി താരലഹോദരങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. അഞ്ചു…

krishna-kumar-family

ലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. അഹാന ദിയ ഹന്‍സിക ഇഷാനി താരലഹോദരങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. അഞ്ചു സ്ത്രീരത്നങ്ങളാണ് കൃഷ്ണകുമാറിന് കൂട്ടായി വീട്ടിലുള്ളത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലമായതിനാല്‍ വീടുകളില്‍ കഴിയുന്ന ഈ കുടുംബത്തിലെ വിശേഷങ്ങള്‍ തന്നെയാണ് സമൂഹമാധ്യമമാകെ വൈറലാകുന്നത്. ഇവരുടെ ഡാന്‍സും , പാട്ടും, പഴയകാല ചിത്രങ്ങളും , വര്‍ക്‌ഔട്ടുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്‌തിരിക്കുകയാണ്.

krishnakumar family

മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാര്‍ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മക്കളായ ഹന്‍സികയും ദിയയും ഒന്നിച്ചുള്ള ഏതാനും ടിക്‌ടോക് വീഡിയോകള്‍ ആണ് കൃഷ്ണകുമാര്‍ പങ്കുവച്ചിരിക്കുന്നത്. “ചിരിക്കൂ, സന്തോഷമായിരിക്കൂ,” എന്നാണ് കൃഷ്ണകുമാര്‍ പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഹന്‍സുവും ദിയയും ടിക്‌ടോകിലൂടെ ‘തിളക്കം’ സിനിമയില്‍ ദിലീപും കെപിഎസി ലളിതയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് അവതരിപ്പിക്കുന്നത്. . ഇരുവരും മറ്റൊരു വീഡിയോയില്‍ ദിലീപ്- സുരാജ് വെഞ്ഞാറമൂട് കോമ്ബോയുമായാണ് ആരാധകര്‍ക്ക്മുന്നില്‍ എത്തുന്നത്.

krishna kumar family

വീടിനകത്ത് നിന്ന് കൊണ്ട് തന്നെ മുന്‍പ് അഹാനയും ഇഷാനിയും ദിയയും ഹന്‍സികയും ചേര്‍ന്ന് ഡാന്‍സ് ചെയ്‌ത വീഡിയോ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അന്ന് കൃഷ്ണകുമാര്‍ പോസ്റ്റിന് വീട്ടില്‍ കുടുങ്ങി കിടക്കുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ വക ഒരു എന്റര്‍ടെയിന്‍മെന്റ് എന്നായിരുന്നു കുറിച്ചിരുന്നതും.വീഡിയോയ്ക്ക് ആളുകള്‍ കമന്റ് നല്‍കിയിരിക്കുന്നത് നാലു പേര്‍ക്കും ഒരേ താള ബോധം, അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു.