ചാന്‍സ് തന്നില്ലെങ്കില്‍ അത് പീഡനം ആകുന്നത് എങ്ങനെയാണ്..? കൃഷ്ണപ്രഭ ചോദിക്കുന്നു..!

സിനിമാലോകത്ത് നടക്കുന്ന മീടുവിനെ കുറിച്ചും പീഡന പരാതികളെ കുറിച്ചും പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ. ചാന്‍സ് ചോദിച്ച് ചെന്ന്.. അത് ഓവറായ ഒരു ബന്ധത്തിലേക്ക് എത്തി.. പിന്നീട് ചാന്‍സ് തന്നില്ലെന്ന പേരില്‍…

സിനിമാലോകത്ത് നടക്കുന്ന മീടുവിനെ കുറിച്ചും പീഡന പരാതികളെ കുറിച്ചും പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ. ചാന്‍സ് ചോദിച്ച് ചെന്ന്.. അത് ഓവറായ ഒരു ബന്ധത്തിലേക്ക് എത്തി.. പിന്നീട് ചാന്‍സ് തന്നില്ലെന്ന പേരില്‍ അതിനെ പീഡനം ആക്കി മാറ്റുന്നത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്ന് താരം പറഞ്ഞു.. മാതൃഭൂമിയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ പ്രഭ ഇതേ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.

കൃഷ്ണ പ്രഭയുടെ വാക്കുകളിലേക്ക്.. ചിലത് വാര്‍ത്തയ്ക്ക് വേണ്ടിയുള്ള പ്രാധാന്യത്തിനായി ചെയ്യുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ചെയ്യുന്ന വഞ്ചനകളെ പീഡനക്കേസ് ആക്കി മാറ്റുന്നുണ്ടെന്ന് നടി അഭിപ്രായപ്പെട്ടു… ചിലപ്പോള്‍ സിനിമയില്‍ അവസരം തരാം എന്ന് പറയും..അതില്‍ താരാതെ വീണ്ടും ചെന്ന് ചോദിക്കുമ്പോള്‍ അടുത്ത സിനിമയില്‍ തരാം എന്ന് പറയും.. ഇതൊക്കെ വഞ്ചനാക്കുറ്റം മാത്രമാണ്.. അതെങ്ങനെയാണ് പീഡനക്കേസ് ആയി മാറുന്നത് എന്നും കൃഷ്ണപ്രഭ ചോദിക്കുന്നു. വഞ്ചിച്ചു എന്ന തലക്കെട്ട് നോക്കുമ്പോള്‍ ശ്രദ്ധിക്കില്ല…

എന്നാല്‍ പീഡനം എന്ന് കണ്ടാല്‍ വായനക്കാരും ഒന്ന് ശ്രദ്ധിക്കും.. അതാണ് മനുഷ്യന്റെ മാനസികാവസ്ഥ.. പല പ്രശ്‌നങ്ങളും ഇവിടെ ഉണ്ടാവാന്‍ കാരണം ആദ്യം തന്നെ ഇവര്‍ ഓവറായിട്ടുള്ള ഒരു കൂട്ടുകെട്ടിലേക്ക് എത്തുന്നതാണ്. ചിലര്‍ കൂട്ടുകാരാകുന്നത്.. കടുത്ത ആത്മബന്ധത്തിലേക്ക് പോകും.. പിന്നെ ഒന്നും രണ്ടും പറഞ്ഞ് ചെറിയ കാര്യങ്ങള്‍ക്ക് പോലും അടിയായി പരസ്പരം

വീട്ടുകാരെ വരെ തെറിപറയും.. എന്തും ഓവറായാല്‍ കൊള്ളില്ല എന്നാണ് കൃഷ്ണ പ്രഭ അഭിപ്രായപ്പെട്ടത്. മലയാള സിനിമാ രംഗത്ത് വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്ത നടിയാണ് കൃഷ്ണ പ്രഭ… മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി നൃത്തകലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.