ക്ലാസിക്കല്‍ ഡാന്‍സും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ച് നടി കൃഷ്ണ പ്രഭ- വീഡിയോ

നടി കൃഷ്ണ പ്രഭ നല്ലൊരു നര്‍ത്തകിയാണ്. 2008 ല്‍ പുറത്തിറങ്ങിയ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി വേഷങ്ങള്‍ ചെയ്തു. താരം ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്.…

നടി കൃഷ്ണ പ്രഭ നല്ലൊരു നര്‍ത്തകിയാണ്. 2008 ല്‍ പുറത്തിറങ്ങിയ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി വേഷങ്ങള്‍ ചെയ്തു. താരം ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതിയ ഡാന്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കൃഷ്ണ പ്രഭ.

അടിപൊളി സിനിമാ ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്ന താരത്തിന്റെ വീഡിയോയാണ് നേരത്തെ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ഇപ്പോഴിതാ ക്ലാസിക്കല്‍ ഡാന്‍സുമായാണ് കൃഷ്ണ പ്രഭ എത്തിയിരിക്കുന്നത്. ‘എന്റെ ക്ലാസിക്കല്‍ നൃത്ത പ്രേമികള്‍ക്ക് ഒരു സമ്മാനം’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 15000ത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ നടിയെ അഭിനന്ദിച്ച് കമന്റുകളിട്ടപ്പോള്‍ നിരവധി പേര്‍ വീഡിയോ ഷെയറും ചെയ്തു.

https://www.facebook.com/watch/?v=1924932254382390&__cft__[0]=AZU8DjPpUloOQL-nJnVPRfc-NLP6ohIwZ4NGdLF7h_sDSS_Uk89_Mcr4AYwyyRNruSTzGsCkwmhVk1fo0jMxotqxBcqcZkSz3Eni270qZiqloMSfJtZV_UHUqXlAIdGTj5uskgS0Z_jIEM18j9Xg5c0TWU_n6QFr8_jeysNAbTfztC_oAM6bCpKVJ-kbMvcYM_s&__tn__=%2CO%2CP-R

ക്ലാസിക്കല്‍ ഡാന്‍സും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിക്കുന്ന ചുവടുകളുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ സമയത്താണ് താരം ഡാന്‍സ് വീഡിയോകള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. ഇതിന്റെ കാരണവും നടി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ‘ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ ഡാന്‍സ് അക്കാദമിയുടെ ഫ്‌ലോര്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആ സമയത്ത് എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യാമെന്നു കരുതിയാണ് അവിടെ വച്ച് ഡാന്‍സ് വിഡിയോസ് ഷൂട്ട് ചെയ്തിരുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് തരംഗമാണല്ലോ ഇപ്പോള്‍. അങ്ങനെ ഷൂട്ട് ചെയ്ത ഡാന്‍സ് വിഡിയോസ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. അതു കണ്ട ആളുകള്‍ നല്ല അഭിപ്രായങ്ങളാണ് പറഞ്ഞത്. കോസ്റ്റ്യൂംസ് ഒക്കെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഞങ്ങളുടെ സന്തോഷത്തിനു വേണ്ടി വിഡിയോസ് അപ്ലോഡ് ചെയ്തു തുടങ്ങിയതാണ്. നല്ല അഭിപ്രായങ്ങളും അടുത്ത വിഡിയോ എപ്പോഴാണ് വരുന്നത് എന്നൊക്കെയുള്ള സ്‌നേഹാന്വേഷണങ്ങളും കൂടിയായപ്പോഴാണ് കാര്യമായി വിഡിയോ മേക്കിങ്ങില്‍ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് താരം പറഞ്ഞു.