കിട്ടാവുന്നതിന്റെ പരമാവധി എന്റടുത്ത് നിന്ന് കിട്ടിയതിന് ശേഷമാണു എന്നെ വിട്ടത്!

ഒരുകാലത്ത് മലയാള സിനിമയിൽ തരംഗമായ ചിത്രം ആയിരുന്നു അനിയത്തി പ്രാവ്. മലയാള സിനിമ ലോകം മുഴുവൻ ഒന്നടങ്കം ചിത്രത്തിലെ ആഘോഷമാക്കി. അനിയത്തി പ്രാവിൽ കൂടി അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബൻ ഒറ്റ ചിത്രം കൊണ്ട്…

krishnachandran about aniyathipravu

ഒരുകാലത്ത് മലയാള സിനിമയിൽ തരംഗമായ ചിത്രം ആയിരുന്നു അനിയത്തി പ്രാവ്. മലയാള സിനിമ ലോകം മുഴുവൻ ഒന്നടങ്കം ചിത്രത്തിലെ ആഘോഷമാക്കി. അനിയത്തി പ്രാവിൽ കൂടി അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബൻ ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ ആയി മാറി. അത് വരെ സിനിമ മേഖലയിൽ ഉണ്ടായിരുന്ന മുഴുവൻ വിശ്വാസങ്ങളെയും തകർത്ത് കൊണ്ടാണ് കുഞ്ചാക്കോ ബോബൻ എന്ന നടനെ വെച്ച് ഫാസിൽ അനിയത്തി പ്രാവ് വൻ ഹിറ്റ് ആക്കി മാറ്റിയത്. ചിത്രത്തിലെ പാട്ടുകളും റൊമാന്റിക് ഡയലോഗുകളും എല്ലാം യുവാക്കൾ ഏറ്റെടുക്കുകയായിരുന്നു. യുവാക്കൾക്കിടയിൽ ചാക്കോച്ചനും ചാക്കോച്ചന്റെ സ്‌പ്ലെൻഡർ ബൈക്കും എല്ലാം ചർച്ചയിൽ നിറഞ്ഞു നിന്ന്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ചുള്ള അനുഭവം ആണ് ഗായകന്‍ കൃഷ്ണചന്ദ്രൻ തുറന്നു പറയുന്നത്.

കുച്ചക്കോ ബോബൻ പുതുമുഖം ആയത് കൊണ്ട് തന്നെ ഗായകൻ കൃഷ്ണചന്ദ്രൻ ആയിരുന്നു ചിത്രത്തിൽ ചാക്കോച്ചന് വേണ്ടി ശബ്ദം നൽകിയിരുന്നത്. ഇപ്പോൾ  ചിത്രത്തിന്റെ ഡബ്ബിങ് സ്റ്റുഡിയോയിലെ തന്റെ അനുഭവം ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ് കൃഷ്ണചന്ദ്രൻ. ആ ചിത്രത്തിൽ ഒരു രംഗം ഉണ്ട്, വിവാഹം ഉറപ്പിച്ച ദിവസത്തിന്റെ അന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിയുമ്പോൾ ശാലിനി ചാക്കോച്ചനോട് നമുക്ക് പിരിയാം എന്ന് പറയുമ്പോൾ  പിരിയാൻ പോകുന്നതിന്റെ ആ ഫീലിൽ തന്നെ ചാക്കോച്ചൻ ‘ആ’ എന്ന് മൂളുന്ന ഒരു രംഗം. ഞാൻ കുറെ തവണ ആ രംഗത്തിനു വേണ്ടി ‘ആ’ എന്ന വാക്കു ഞാൻ പറഞ്ഞു. എന്നാൽ അതൊന്നും പാച്ചിക്ക(ഫാസിൽ) യ്ക്ക് തൃപ്തി വരുത്തിയില്ല.

ഒടുവിൽ പതിനാറാമത്തെ ടേക്കിൽ ‘ആ’ പറഞ്ഞപ്പോൾ ആണ് പാച്ചിക്ക എന്നോട് ഓക്കേ പറഞ്ഞത്. ഒരുപാട് പ്രയാസം നിറഞ്ഞതായിരുന്നു ആ ചിത്രത്തിന്റെ ഡബ്ബിങ്. കാരണം അഭിനയിക്കുന്നതിന്റെ അതെ വികാരത്തിൽ തന്നെയാകണം നമ്മളും ഡബ്ബ് ചെയ്യേണ്ടത്. കേൾക്കുന്ന പ്രേഷകരുടെ മനസ്സിൽ ആ ഫീൽ കിട്ടുന്ന രീതിയിൽ വേണം ഡബ്ബ് ചെയ്യാൻ. അങ്ങനെ ചിത്രത്തിന്റെ ഡബ്ബിങിന്റെ ഒരു ദിവസം ഞാൻ പാച്ചിക്കയോട് പറഞ്ഞു, ഇക്ക, ഇതിൽ കൂടുതൽ ഒന്നും എന്നിൽ നിന്ന് കിട്ടില്ല, ഇത്രേ വരൂ, എന്നെ വിട്ടേക്കാൻ. എന്നാൽ അതൊന്നും ഇക്ക കേട്ടില്ല. അദ്ദേഹം ആഗ്രഹിച്ച രീതിയിൽ ഉള്ള ഡബ്ബിങ് എന്നിൽ നിന്ന് കിട്ടി കഴിഞ്ഞതിനു ശേഷം മാത്രമാണ് എന്നെ വിട്ടത്.