പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്, അച്ഛന് പിന്നാലെ മകൾ അഹാനയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. താരത്തിന്റെ കുടുംബത്തിലെ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്, തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് കൃഷ്ണകുമാറും മക്കളും എത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം താരത്തിന്റെ വീട്ടിൽ നടന്ന മോശം കാര്യങ്ങൾ ആണ് ഇപ്പോൾ വാർത്ത. ഞായറാഴ്ച്ച രാത്രിയിൽ ഒരു യുവാവ് കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. വീട്ടുകാർ നോക്കി നിൽക്കെ ആണ് ഇയാൾ അതിക്രമിച്ച് കയറിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ പറഞ്ഞ കാരണം ആണ് വിചിത്രം.

Ahaana latest News
കൃഷ്ണകുമാറിന്റെ മൂത്ത മകളും നടിയുമായ അഹാനാ കൃഷ്ണകുമാറിനോടുള്ള ആരാധന കൊണ്ടാണ് താൻ കൃഷ്ണകുമാറിന്റെ വീട്ടിലെ ഗേറ്റ് ചാടിക്കടന്നതെന്ന് ആണ് പ്രതി പറഞ്ഞത്. ഫസിലുള്ള അക്‌ബർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മലപ്പുറം സ്വദേശിയാണ് ഇദ്ദേഹം. പൊലീസ് കസ്റ്റഡിയില്‍ മാനസികാ അസ്വാസ്ഥ്യം ഉള്ളതു പോലെ ഇയാള്‍ പെരുമാറുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി തോന്നുന്നില്ല എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. കാരണം മാനസികാസ്വസ്ഥത ഉള്ള ഒരാൾ ഗൂഗിൾ മാപ്പ് നോക്കി മലപ്പുറത്ത് നിന്നും ഇവടെ എത്തില്ല എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. സംഭവ ദിവസത്തെക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞത്ഇങ്ങനെ,

Krishnakumar reveals the hair secret
ഈ സംഭവം നടക്കുമ്പോൾ അഹാന ഒഴികെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ഞാൻ അവിടെയില്ലാത്ത ഒരവസരത്തിലാണ് ഈ സംഭവം ഉണ്ടായതെങ്കിലോ എന്ന് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും ടെൻഷൻ ആണ്. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് പെൺകുട്ടികൾ ഒരു പ്രശ്നത്തോട് പ്രതികരിക്കുന്ന രീതിയാണ്. രാത്രി ഒൻപതരയോടെ ഈ സംഭവം നടക്കുമ്പോൾ, ‘അപ്പുറത്തെ ഡോർ ലോക്ക് അല്ല’ എന്നു സിന്ധു വിളിച്ച് പറഞ്ഞു. അപ്പോൾ തലയിൽ ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. ഞാനെന്തെങ്കിലും ചിന്തിക്കുന്നതിനു മുമ്പേ എന്റെ 15 വയസുകാരിയായ നാലാമത്തെ മകൾ ഹൻസിക പടിവഴി കുതിച്ചെത്തി പെട്ടന്ന് ഡോർ ലോക്ക് ചെയ്തു. അവളുടെ വേഗതയും ചിന്തയും എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു പക്ഷെ അവൾ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്നില്ല.
