Thursday, May 19, 2022
HomeFilm News6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ മുന്നിൽ നില്കുന്നു. ചെറു...

6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ മുന്നിൽ നില്കുന്നു. ചെറു ചിരിയോടെ ചോദിച്ചു..”ആദ്യ സിനിമയല്ലേ, കലക്കണം

നിരവധി ആരാധകർ ഉള്ള താര കുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയിൽ വളര സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യവുമാണ്. കുടുംബത്തിന്റെ വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്.

വീട്ടിലെയും അംഗങ്ങളുടെയും മുഴുവൻ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കൂടി പങ്കുവെക്കാറുണ്ട്. താരത്തിന്റെ മൂന്നാമത്തെ മകൾ ദിയ ഒഴികെ ബാക്കി മൂന്ന് പെൺമക്കളും ഇതിനോടകം സിനിമയിൽ തങ്ങളുടെ സാനിദ്യം അറിയിച്ച് കഴിഞ്ഞു.മൂത്ത മകൾ അഹാന നായികയായി മലയാള സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പൊതു വേദികളിലും റീലിറ്റി ഷോകളിലും കുടുംബസമേതം എത്താറുള്ള കൃഷ്ണകുമാർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം രസകരമായ രീതിയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ പങ്കുവെച്ച പോസ്റ്റാണ്. നടനും എംപിയുമായ സുരേഷ് ഗോപിയുമായുളള കുടിക്കാഴ്ചയെ കുറിച്ചാണ് നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ദില്ലിയിൽ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. സുരേഷ് ഗോപിയെ ആദ്യമായി ദില്ലിയിൽ വെച്ച് കണ്ടതിന്‌റെ ഓർമകളും ഇരുവരും തമ്മിലുള്ള സൗഹൃദവുമാണ് കൃഷ്ണകുമാർ പങ്കുവെയ്ക്കുന്നത്. നടന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സുരേഷ് ഗോപിയും, ഡൽഹിയും പിന്നെ ഞാനും.. ഡൽഹി എനിക്ക് വളരെ ഇഷ്ടപെട്ട സ്ഥലവും ധാരാളം സുന്ദര ഓർമ്മകൾ സമ്മാനിച്ച ഇടവുമാണ്. 1983 ന്നിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായിട്ടാണ് ഡൽഹിയിൽ ആദ്യമായി എത്തുന്നത്. വിജയ് ചൗക് മുതൽ ഇന്ത്യ ഗേറ്റ് വരെ ആണ് മാർച്ചിങ്. അത് കഴിഞ്ഞു ഇരുവശത്തുമുള്ള പുൽത്തകിടിയിൽ ഇരുന്നു ഭക്ഷണം. . ഒരു വർഷം കഴിഞ്ഞു 1984 – ലിൽ Para jumping നായി ആഗ്രയിൽ പോകും വഴി ഡൽഹിയിൽ… പിന്നീട് 1993 ലേ തണുപ്പുള്ള ഡിസംബർ മാസം വീണ്ടും ഡൽഹിയിലെത്തി. അന്നാണ് ആദ്യമായി സുരേഷ് ചേട്ടനെ കാണുന്നതും പരിചയപെടുന്നതും. ഡൽഹിയിൽ “കാഷ്മീരം” സിനിമയുടെ ലൊക്കേഷനിൽ പോകാനിറങ്ങുമ്പോൾ രഞ്ജിത് ഹോട്ടലിന്റെ പടികളിൽ വെച്ച് . 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ മുന്നിൽ നില്കുന്നു. ചെറു ചിരിയോടെ ചോദിച്ചു..”ആദ്യ സിനിമയല്ലേ, കലക്കണം..

ടീവിയിൽ കണ്ടിട്ടുണ്ട്.. ഓൾ ദി ബെസ്റ്റ് ” അനുഗ്രങ്ങളും അഭിനന്ദനങ്ങളും ആവോളം തന്നു ചേട്ടൻ നടന്നു നീങ്ങി.. സുരേഷ് ചേട്ടനും ഞാനും തിരുവനതപുരത്തു വളരെ അടുത്താണ് താമസം. മക്കൾ ചെറുതായിരിക്കുമ്പോൾ birthday പാർട്ടികൾക്കു ഒത്തു കൂടും. രാധികയും സിന്ധുവുമൊക്കെ കാണാറുണ്ട്. എന്നാൽ സുരേഷേട്ടനെ ഞാൻ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡൽഹിയിലാണ്.. സുരേഷേട്ടൻ നായകനായ “ഗംഗോത്രി”യുടെ ഷൂട്ടിംഗിനായി ഡൽഹിയിൽ വെച്ച് വീണ്ടും ഒത്തു കൂടി. “സലാം കാഷ്മീറി”നായി പോകുമ്പോഴും ഡൽഹി എയർപോർട്ടിൽ കണ്ടുമുട്ടി, അവിടുന്ന് ശ്രീനഗറിലേക്ക് ഒരുമിച്ചായിരുന്നു യാത്ര.. ഒപ്പം സംവിധായകൻ ശ്രി ജോഷിയും. കാലങ്ങൾ കടന്നു പോയി..സുരേഷേട്ടൻ എംപി ആയി. സ്വർണജയന്തി സദനിൽ താമസമാക്കിയ സമയം ഞാൻ രാജസ്ഥാനിൽ ശ്രി മേജർ രവി – മോഹൻലാൽ ചിത്രമായ 1971 ന്റെ ഷൂട്ടിംങ്ങനായി രാജസ്ഥാനിൽ പോകും വഴി സുരേഷ് ചേട്ടന്റെ ഡൽഹിയിലെ ഫ്ലാറ്റിൽ താമസിച്ചിട്ടാണ് പോയത്. ഇറങ്ങുമ്പോൾ പറഞ്ഞു തിരിച്ചു കേരളത്തിലേക്കു പോകുമ്പോൾ സമയമുണ്ടെങ്കിൽ ഇത് വഴി വന്നു ഇവിടെ തങ്ങീട്ടു പോകാം. അങ്ങനെ സംഭവിച്ചു.

തിരിച്ചു വന്നപ്പോൾ അവിടെ താമസിച്ചിട്ടാണ് മടങ്ങിയത്. വീണ്ടും നാളുകൾക്കു ശേഷം, ഇന്നലെ സുരേഷ് ചേട്ടൻ വിളിച്ചു. “എടാ നീ ഡൽഹിയിലുണ്ടോ. ഉണ്ടെങ്കിൽ ഇങ്ങു വാ”. അങ്ങനെ വീണ്ടും ഡെൽഹയിൽ വെച്ച് വീണ്ടും ഒരു കണ്ടുമുട്ടൽ. കുറെ അധികം സംസാരിച്ചു.. പഴയ കഥകൾ പറഞ്ഞു ഒരുപാട് ചിരിച്ചു.. ഇറങ്ങുമ്പോൾ ചോദിച്ചു “നീ ഇനി എന്നാ ഡൽഹിക്ക്..?” എന്റെ മനസ്സിൽ അപ്പോൾ ഒരു ചോദ്യം വന്നു. ശെടാ.. തിരുവനതപുരത്തു വെച്ച് എപ്പോ കാണാം എന്ന്, എന്ത് കൊണ്ട് ചോദിച്ചില്ല..? എന്താണോ എന്തോ..! തിരോന്തോരം ഭാഷയിൽ പറഞ്ഞാൽ എന്തരോ എന്തോ.. ഹാ ഡൽഹിയെങ്കിൽ ഡൽഹി.. എവിടെ ആയാലെന്താ കണ്ടാൽ പോരെ

- Advertisement -
Related News