ഭാര്യയുടെയും മക്കളുടെയും മുടിയുടെ രഹസ്യം വെളിപ്പെടുത്തി കൃഷ്ണകുമാർ!

കൃഷണകുമാറിനെയും കുടുംബത്തെയും അറിയാത്ത മലയാളികൾ ചുരുക്കം ആണ്. മൂത്ത മകൾ അഹാന സിനിമയിൽ വന്ന കാലം മുതൽ ആരാധകർ ചോദിക്കുന്ന ചോദ്യം ആണ് എന്താണ് മുടിയുടെ രഹസ്യം എന്ന്. ഇപ്പോൾ അതിനുള്ള മറുപടി നൽകിയിരിക്കുകയാണ്…

Krishnakumar reveals the hair secret

കൃഷണകുമാറിനെയും കുടുംബത്തെയും അറിയാത്ത മലയാളികൾ ചുരുക്കം ആണ്. മൂത്ത മകൾ അഹാന സിനിമയിൽ വന്ന കാലം മുതൽ ആരാധകർ ചോദിക്കുന്ന ചോദ്യം ആണ് എന്താണ് മുടിയുടെ രഹസ്യം എന്ന്. ഇപ്പോൾ അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് കൃഷ്ണകുമാർ. നീണ്ട് ഇടതൂര്‍ന്ന മുടിയാണ് അഹാനയ്ക്കും സഹോദരി ഇഷാനിക്കും. എന്നാൽ ‘അമ്മ സിന്ധുകൃഷ്ണയ്ക്കും മകള്‍ ഹന്‍സികയ്ക്കും ഇടതൂർന്നതും എന്നാൽ ചുരുണ്ടതുമായ മുടിയുമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവരോട് ആരാധകർ മിക്കപ്പോഴും ചോദിക്കുന്ന ചോദ്യം ആണ് എന്താണ് മുടിയുടെ രഹസ്യം എന്ന്.ahaana
ഇപ്പോഴിതാ കൃഷ്ണകുമാർ തന്റെ ഭാര്യയുടെയും മക്കളുടെയും മുടിയുടെ രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ്. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന എണ്ണയാണ് ഇവർ ഉപയോഗിക്കുന്നതെന്നും വെളിച്ചെണ്ണ ആവണക്കെണ്ണ കറിവേപ്പില എന്നി മൂന്ന് ചേരുവകൾ മാത്രം ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നതെന്നും താരം പറഞ്ഞു. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 100 ഗ്രാം ആവണക്കെണ്ണ ആണ് ചേർക്കേണ്ടത്. ഇവരണ്ടും ചേർത്ത് ചീന ചട്ടിയിൽ ഇട്ട് തിളപ്പിച്ച് അതിലേക്ക് കറിവേപ്പില ഉണക്കി പൊടിച്ചതും കൂടി ചേർത്ത് ചൂടാക്കി എടുക്കുന്ന എണ്ണയാണ് ഇതെന്നും ഇതാണ് ഇവരുടെ മുടിയുടെ രഹസ്യമെന്നും കൃഷ്ണകുമാർ വീഡിയോയിലൂടെ പറഞ്ഞു.
സോഷ്യൽ മീഡിയിൽ ഏറെ സജീവമായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ  ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയിൽ വളര  സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക്  ഏറെ താൽപര്യമുള്ളതാണ്.കുടുംബത്തിന്റെ  വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്. അത്തരത്തിൽ ആണ് ഇപ്പോൾ ഭാര്യയുടെയും മക്കളുടെയും മുടിയുടെ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് താരം എത്തിയത്.
മലയാള സിനിമയിലെ മികച്ച ഒരു നടനാണ് കൃഷ്ണകുമാർ, സിനിമയിലും സീരിയലിലും എല്ലാം താരം വളരെ സജീവമാണ്. കൃഷ്ണകുമാറിനെ പോലെ തന്നെ പ്രശസ്തരാണ് താരത്തിന്റെ മക്കളും, കൃഷണകുമാറിനെയും മക്കളെയും മകലയാളികൾക്ക് വളരെ പരിചിതമാണ്, അഞ്ചു പെണ്ണുങ്ങളും താനും എന്നാണ് തന്റെ കുടുംബത്തെ പറ്റി കൃഷ്ണകുമാർ പറയുന്നത്