അച്ഛന്റെ പേര് പറഞ്ഞ് അവസരങ്ങള്‍ക്ക് വേണ്ടി കെഞ്ചിയില്ല!! അതാണ് അച്ഛന്‍ പഠിപ്പിച്ച പാഠം! കൃഷ്ണന്‍കുട്ടി നായരെ ഓര്‍മ്മയില്ലേ?

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്നു കൃഷ്ണന്‍കുട്ടിനായര്‍ എന്ന നടന്‍. മലയാളത്തില്‍ അദ്ദേഹത്തിന്റെ മുഖം പതിയാതെ ഒരു സിനിമയും അക്കാലത്ത് കടന്ന് പോയിട്ടില്ല എന്ന് തന്നെ പറയാം. മണ്‍മറഞ്ഞ് പോയെങ്കിലും ഈ അനശ്വര…

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്നു കൃഷ്ണന്‍കുട്ടിനായര്‍ എന്ന നടന്‍. മലയാളത്തില്‍ അദ്ദേഹത്തിന്റെ മുഖം പതിയാതെ ഒരു സിനിമയും അക്കാലത്ത് കടന്ന് പോയിട്ടില്ല എന്ന് തന്നെ പറയാം. മണ്‍മറഞ്ഞ് പോയെങ്കിലും ഈ അനശ്വര നടന്റെ കഥാപാത്രങ്ങള്‍ ഇന്നും മലയാൡകളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നുണ്ട്. പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. നാടക ജിവിതത്തിലൂടെയാണ് കൃഷ്ണന്‍കുട്ടി സിനിമാ മേഖലയിലേക്ക് കടക്കുന്നത്. ഇപ്പോഴിതാ അച്ഛന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനും മലയാള സിനിമയില്‍ ചുവടുറപ്പിക്കുകയാണ്.

കൃഷ്ണന്‍കുട്ടി നായരുടെ മകനായ ശിവകുമാറിനെ മലയാളസിനിമയില്‍ പല ചെറിയ വേഷങ്ങളിലും കാണാറുണ്ട് എങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോഴിതാ അദ്ദേഹം ഇന്ദ്രന്‍സ് നായകനായ അഭിനയിക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തുകയാണ്. പ്രശാന്ത് കാനത്തൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റേഷന്‍ ഫൈവ്. ഈ സിനിമയിലാണ് വില്ലനായി ശിവകുമാര്‍ എത്തുന്നത്. വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഇത് എന്നാണ് അറിയാന്‍ കഴിയുന്നത്. ആദ്യമായി ഒരു ഗുണ്ടാ വേഷം അവതരിപ്പിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് ശിവകുമാര്‍ ഇപ്പോള്‍.

ജീവിതത്തില്‍ അച്ഛന്‍ പകര്‍ന്നു തന്ന വഴികളിലൂടെ മാത്രം സഞ്ചരിച്ച് ഇപ്പോള്‍ പുതിയ വിജയം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് ശിവകുമാര്‍. അച്ഛനാണ് എനിക്ക് എപ്പോഴും പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസത്തില്‍ ഞാന്‍ ഇന്നുവരെ അവസരങ്ങള്‍ക്ക് വേണ്ടി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ ചെയ്യരുതെന്നും എന്നും നമ്മുടെ സ്വന്തം കഴിവുകൊണ്ട് മാത്രം മുന്നോട്ട് വളരണമെന്നും ആണ് അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചത്. ആ ഉപദേശം ഞാന്‍ ഇപ്പോഴും പിന്തുടരുകയാണ്, ശിവകുമാര്‍ പറയുന്നു.